Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈന പോലും പാക്കിസ്ഥാനെ ചതിച്ചിരിക്കുകയാണ്.. സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി... ഇതിനെ ഇന്ത്യ വെടിവച്ചിട്ടു... അടിച്ചു പലിശയും, കൂട്ടുപലിശയും ചേർത്ത്..


അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...


പാകിസ്ഥാന്റെ നെഞ്ച് തന്നെ തകർത്തു..തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടി.. 'ഓപ്പറേഷന്‍ സിന്ദൂര്‍.. ഇന്ത്യയിൽ വീണ കണ്ണീരിന് സൈന്യം തിരിച്ചടി നൽകിയിരിക്കുകയാണ്..


രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന

മോദിയുടെ പൂഴികടകൻ... പിണറായിയുടെ ബില്ലുകൾ പുതപ്പിനുള്ളിൽ കണ്ടം വഴിയോടിക്കും കോടതി...

07 MAY 2025 02:43 PM IST
മലയാളി വാര്‍ത്ത

ഗവർണർക്കെതിരായ കേരളത്തിന്റെ ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക്.ശബരിമലയിലെ യുവതീ പ്രവേശനം ഉൾപ്പെടെയുള്ള കേസുകൾ ഭരണഘടനാ ബെഞ്ചിന്  മുന്നിൽ അടയിരിക്കുമ്പോഴാണ് കേരളത്തിന്റെ ഗവർണർ കേസും അങ്ങോട്ട് തന്നെ 

യാത്രയാകുന്നത്.  ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരേ നൽകിയ ആദ്യ ഹർജി പിൻവലിക്കാൻ കേരളം സുപ്രീംകോടതിയുടെ അനുമതി തേടിയതോടെയാണ് കേന്ദ്രം പുതിയ തന്ത്രം പയറ്റിയത്.    നിലവിൽ ഗവർണറുടെ പരിഗണനയിൽ അനുമതിക്കായി ബില്ലുകൾ ഇല്ലെന്നും അതിനാൽ തങ്ങളുടെ ഹർജി അപ്രസക്തമായെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ഹർജി പിൻവലിക്കാൻ അനുവദിക്കുന്നതിനെ കേന്ദ്രം സുപ്രീംകോടതിയിൽ ശക്തമായി എതിർത്തു. ഹർജികൾ ചൊവ്വാഴ്ച്ച പരിഗണിക്കാനായി മാറ്റി.      

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീംകോടതിയിൽ രണ്ട് ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ ഗവർണർക്കെതിരായ ആദ്യ ഹർജിയാണ് പിൻവലിക്കാൻ അനുമതി തേടിയത്. ഗവർണർ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത് ചോദ്യം ചെയ്താണ് രണ്ടാമത്തെ ഹർജി. ഈ ഹർജി നിലനിൽക്കുമെന്നും കേരളം കോടതിയെ അറിയിച്ചു.

എന്നാൽ, കേരളത്തിന്റെ ഹർജിയിൽ സുപ്രധാനമായ ചില വിഷയങ്ങളുണ്ടെന്നും അതിനാൽ അതിൽ വിശദമായ വാദം കേൾക്കണമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജി പിൻവലിക്കാനുള്ള അവകാശം ഹർജിക്കാർക്കാണുള്ളതെന്ന് കേരളത്തിന്റെ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഹർജി പിൻവലിക്കാൻ അനുവദിക്കുന്നതിനെ തുടർന്നും ശക്തമായി തുഷാർ മേത്ത എതിർത്തു. തുഷാർ മേത്ത ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയത്.

ഗവർണർക്കെതിരേ കേരളം നൽകിയ ഹർജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫർ ചെയ്യിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. തമിഴ്നാട് ഗവർണർ കേസിൽ ലഭിച്ച തിരിച്ചടി മറികടക്കാൻ വിഷയം ഭരണഘടനാ ബെഞ്ചിൽ എത്തിക്കുക എന്നത് കേന്ദ്രത്തിന് നിർണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ആദ്യ ഹർജി പിൻവലിക്കാൻ കേരളം തീരുമാനിച്ചതെന്നാണ് സൂചന. തമിഴ്നാട് ഗവർണർ കേസിലെ വിധിക്കെതിരേ കേന്ദ്രം വൈകാതെ പുനഃപരിശോധന ഹർജി നൽകുമെന്നാണ് സൂചന.

കേരളത്തിനുവേണ്ടി സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി, സീനിയർ ഗവൺമെന്റ് പ്ലീഡർ വി. മനു എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്.         സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാ ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്ന് പറഞ്ഞ  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വിരമിച്ചിട്ടും ബെഞ്ച് മാത്രം നടപ്പായില്ല. ഭരണഘടനാ സംബന്ധമായതും വലിയ പ്രാധാന്യം അര്‍ഹിക്കുന്നതുമായ കേസുകളാണ് ഭരണഘടനാ ബെഞ്ചിലേക്കെത്തുക. നിലവില്‍ കേസുകള്‍ വരുന്നതിന് അനുസരിച്ച് സുപ്രീംകോടതിയിലെ ജഡ്ജിമാരെ ചേര്‍ത്ത് അതാത് സമയങ്ങളില്‍ ഭരണഘടന ബെഞ്ച് രൂപീകരിക്കാറാണ് പതിവ്.

ഇത് ജഡ്ജിമാരുടെ സമയം പാഴാക്കുന്നതിലേക്കും കേസ് കെട്ടിക്കിടക്കുന്നതിലേക്കും നയിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമാണ് സ്ഥിരം ഭരണഘടനാ ബെഞ്ച്. ചന്ദ്രചൂഢിന്റെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് നിയമവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഉറ്റുനോക്കിയത്,. അഞ്ച്, ഏഴ്, ഒമ്പത് അംഗ ജഡ്ജിമാരുടെ സ്ഥിരം ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനായിരുന്നു ശ്രമം.

അന്തര്‍സംസ്ഥാന, കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭരണഘടന സുപ്രീം കോടതിക്ക് പ്രത്യേക അധികാരപരിധി നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുന്ന ഏതൊരു കേസിലും കുറഞ്ഞത് അഞ്ച് ജഡ്ജിമാരെങ്കിലും വാദം കേള്‍ക്കണമെന്ന് ആര്‍ട്ടിക്കിള്‍ 145(3) വ്യവസ്ഥ ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 142 കക്ഷികള്‍ക്കിടയില്‍ സമ്പൂര്‍ണ നീതി നടപ്പിലാക്കാന്‍ സുപ്രീം കോടതിക്ക് അധികാരവും നല്‍കുന്നു.    

സമൂഹത്തിലും രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തുന്ന വിധിന്യായങ്ങള്‍ കാലങ്ങളായി സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് സ്ഥിരം ഭരണഘടനാ ബെഞ്ച് എന്ന ആവശ്യത്തിന് പ്രാധാന്യമേറുന്നത്. സുപ്രിം കോടതിക്ക് വ്യത്യസ്തവും എന്നാല്‍ തുല്യവുമായ പ്രാധാന്യമുള്ള രണ്ട് റോളുകള്‍ ഭരണഘടന വിഭാവനം ചെയ്യുന്നു, ഒന്ന് ഭരണഘടനാ കോടതിയുടേതും മറ്റൊന്ന് ദേശീയ അപ്പീല്‍ കോടതിയുടേതും.

നിലവില്‍, നിയമങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, കുംഭകോണങ്ങള്‍ തുടങ്ങിയ പൊതുതാല്‍പര്യ ഹര്‍ജികളാണ് അഞ്ച് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഭരണഘടനാ ബെഞ്ച് പരിഗണിക്കാറുള്ളത്. 2023 ജൂലൈയില്‍ കേന്ദ്ര നിയമ മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം സ്വാതന്ത്ര്യത്തിന് ശേഷമുള്ള വിവിധ ദശാബ്ദങ്ങളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചുകള്‍ തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവെന്നാണ് പറയുന്നത്.

1950-1959 കാലഘട്ടത്തില്‍ 440 കേസുകളും 1960-1969 കാലയളവില്‍ 956 കേസുകളും ഭരണഘടനാ ബെഞ്ചുകള്‍ തീര്‍പ്പാക്കി. സമീപ വര്‍ഷങ്ങളില്‍ ഇത് ഗണ്യമായി കുറഞ്ഞു. 2010-2019 കാലയളവില്‍ 71 കേസുകളും 2020-2023 കാലയളവില്‍ 19 കേസുകളും മാത്രമാണ് തീര്‍പ്പാക്കിയത്. 306 കേസുകള്‍ അഞ്ചംഗ ബെഞ്ചുകള്‍ക്ക് മുന്നില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെയുള്ള ഏറ്റവും പഴക്കമേറിയ കേസ് 31 വര്‍ഷമായുള്ള കേസും ഏഴംഗ ബെഞ്ചിന് മുമ്പിലുള്ള 29 വര്‍ഷമായുള്ള കേസുമാണ്.

അഞ്ച് കേസുകള്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. ആകെ 29 കേസുകള്‍ ഈ വര്‍ഷം ജൂലൈ വരെ ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നു. 80000ത്തിലധികം കേസുകളാണ് ആകെ സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത്. ചില ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളൊന്നും ഉണ്ടായിട്ടില്ല. ഭരണഘടനാപരമായ കാര്യങ്ങളെക്കാള്‍ ജനങ്ങളുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി എന്നതിനാലായിരുന്നു ഇത്.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും 2019 ല്‍ ഒരു സ്ഥിരം ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ തന്റെ ഭരണകാലത്ത് സ്ഥിരം ഭരണഘടനാ ബെഞ്ചിനായുള്ള പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിരുന്നില്ല. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ചില സുപ്രധാന ഭരണഘടനാ വിഷയങ്ങള്‍ ഇവയാണ്

1985 ലെ അസം കരാറിന് ശേഷം കൊണ്ടുവന്ന പൗരത്വ നിയമത്തിലെ സെക്ഷന്‍ 6എ യുടെ സാധുത, ലോക്സഭയിലും അസംബ്ലികളിലും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള സീറ്റ് സംവരണം ശാശ്വതമാക്കുന്നതിന് 334-ാം വകുപ്പിലെ ഭരണഘടനാ ഭേദഗതികളുടെ സാധുത, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കൈക്കൂലി വാങ്ങിയതിന് പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് ഒഴിവാക്കല്‍ നല്‍കുന്ന 1998 ലെ വിധിയുടെ കൃത്യത. ശബരിമല ക്ഷേത്രം, മുസ്ലീം പള്ളികള്‍ എന്നിവയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനം.

രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത, ദേശീയ തലസ്ഥാനത്തെ 'സേവനങ്ങള്‍' സംബന്ധിച്ച കേന്ദ്ര ഓര്‍ഡിനന്‍സിനെതിരായ അപ്പീല്‍ തുടങ്ങിയ വിഷയങ്ങളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇപ്രകാരം കെട്ടി കിടക്കുന്ന കേസുകളിലേക്കാണ് ഗവർണർ ക്കെതിരായ കേസുകളും ചെല്ലുന്നത്, അതായത് ഒരിക്കലും തീരുമാനമാകാത്ത കേസുകളായി കേരളത്തിലെ കേസുകളും അവസാനിക്കും.  നിയമസഭ പാസാക്കിയ ചില  ബില്ലുകൾ ഗവർണർ ഒപ്പിട്ടിരുന്നു. ലോകായുക്ത നിയമഭേദഗതിയും സർവകലാശാലാ ചാൻസലർ ബില്ലും രാഷ്ട്രപതിക്ക് അയച്ചു, രാഷ്ട്രപതി ഒരിക്കലും സി പിഎമ്മിന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വഴങ്ങില്ല. തങ്ങളുടെ ഭീഷണി കണ്ട് ഗവർണർ വഴങ്ങുമെന്നായിരുന്നു സി പിഎമ്മിന്റെ പ്രതീക്ഷ.   മൂന്നുവർഷമായി ബില്ലുകൾക്ക് മേൽ അടയിരിക്കുന്ന തമിഴ് നാട് ഗവർണർ ക്കെതിരെ സുപ്രീം കോടതി നിശിതവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേരള കേരള ഗവർണർ ചില ബില്ലുകൾ ഒപ്പിട്ടത് . ഭരണഘടനയുടെ അനുഛേദം 167  പ്രകാരം കേരള ഗവർണർ കാണിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന കേരളത്തിന്റെ വാദം നിലനിൽക്കുമെന്ന് ഗവർണർക്ക് ഉപദേശം കിട്ടിയതായതോടെയായിരുന്നു ഇത്. സുപ്രീം കോടതിയിൽ നിന്നും തട്ട് കിട്ടുന്നതിനു മുമ്പ് ദോഷമില്ലാത്ത ഫയലുകൾ ഒപ്പിട്ടു..    മുഖ്യമന്ത്രി നേരിട്ട് എത്തിയാൽ മാത്രം ബിൽ ഒപ്പിടാമെന്ന മുൻ ഗവർണറുടെ വാദത്തെയാണ് കേരളം കോടതിയിൽ ചോദ്യം ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തരമൊരു വാദം ഗവർണർ രേഖാ മൂലം എഴുതി നൽകിയിട്ടില്ല. 15 തവണ ബില്ലുകളെ കുറിച്ച് സർക്കാർ ഗവർണർക്ക്മു മുന്നിൽ വിശദീകരണം നൽകിയെന്നാണ് സർക്കാരിന്റെ വാദം.   എട്ടു ബില്ലുകളിൽ തീരുമാനം എടുക്കണമെന്ന വാദത്തിൽ ഗവർണറുടെ അഡീഷണൽ  ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും  സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് സർക്കാരും ഗവർണറും സമവായത്തോടെ നീങ്ങണമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. നിയമ നിർമ്മാണസഭയുടെ ഭാഗമാണ്  താനെന്ന കാര്യം ഗവർണർ മറക്കുന്നു എന്നാണ് കേരളത്തിന്റെ പ്രധാന വാദം. മൂന്ന് ഓർഡിനൻസുകളിൽ ഒപ്പിട്ടെങ്കിലും ബിൽ ആയപ്പോൾ ഒപ്പിടുന്നില്ലെന്ന് സർക്കാർ വാദിക്കുന്നു. മൂന്നു ബില്ലുകൾ രണ്ടു വർഷത്തിലധികമായി ഗവർണറുടെ കൈയിലാണെന്നും സർക്കാർ പറയുന്നു.   സുപ്രീം കോടതിയിൽ നിന്നും ഗവർണർക്ക് അനുകൂലമായി ഉത്തരവുമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നില്ല.     ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പല്ലെന്നും ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും  തമിഴ് നാട്  ഗവർണർ ആർ എന്‍. രവി പറഞ്ഞിട്ടുണ്ട്.. കേരള ലോകായുക്ത   സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
ഗവര്‍ണര്‍ ഇടപെടുമ്പോള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല, ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന തരത്തില്‍ ചര്‍ച്ചകളുണ്ടാകുക സ്വാഭാവികമാണ്. അത്തരം അപശബ്ദങ്ങള്‍ക്കല്ല, രാജ്യത്തിന്റെ ഭരണഘടനയ്ക്കു  മാത്രമാണ് പ്രസക്തി. ലോകായുക്ത പോലുള്ള സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് കൃത്യമായി ഇടപെടാനാകും. ഭരണഘടനാ സ്ഥാപനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങളില്‍ ഗവര്‍ണര്‍ക്ക് ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അധികാരമുണ്ട്. ലോകായുക്തയെപ്പോലുള്ള സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ രാജ്യത്ത് പലയിടത്തും ശ്രമമുണ്ട്. അത്തരം ശ്രമങ്ങള്‍ തടയാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും തമിഴ്നാട് ഗവര്‍ണര്‍ പറഞ്ഞു. ഇതാണ് ഗവർണറുടെ ഭരണഘടനാപരമായ അധികാരം. ഭരണഘടനാബഞ്ചിൽ കേസെത്തിയാൽ കൃത്യമായ തീരുമാനം ബഞ്ചിൽ നിന്നുണ്ടാകും. 

ഗവര്‍ണര്‍ക്ക് എന്തൊക്കെ അധികാരങ്ങള്‍ ഉണ്ടെന്നും ഇല്ലെന്നും റബര്‍ സ്റ്റാമ്പാണോ അല്ലയോ എന്നുമൊക്കെ വിവിധ കേസുകളില്‍ സുപ്രീം കോടതി വിധികളുണ്ട്. ബില്ലുകള്‍ പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് എന്തെല്ലാം അധികാരമുണ്ടെന്ന് 1979ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്.  വൈ. വി. ചന്ദ്രചൂഡിന്റെ മകനാണ് കഴിഞ്ഞ ചീഫ് ജസ്റ്റിസ്.   നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് മൂന്നു തരത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം. ബില്ലിന് സമ്മതം നല്കുകയോ സമ്മതം തടഞ്ഞുവയ്ക്കുകയോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയോ ചെയ്യാം. ഭരണഘടന പ്രകാരം ബില്ലില്‍ സമ്മതമറിയിക്കാതെ തടഞ്ഞുവയ്ക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

മുന്നിലെത്തുന്ന ബില്ലിന് കഴിയുന്നതും വേഗം ഗവർണർ അനുമതി നൽകണം എന്നാണ് ഭരണഘടന പറയുന്നത്. ഇല്ലെങ്കിൽ സർക്കാരിന് തിരിച്ചയക്കണം.അതേ ബിൽ വീണ്ടും സർക്കാർ ഗവർണർക്ക്  അയക്കുകയാണെങ്കിൽ ഒപ്പിടാതിരിക്കാൻ കഴിയില്ല. ഇതാണ് ഫയൽ പിടിച്ചുവയ്ക്കാൻ കാരണം. എത്രസമയത്തിനുള്ളിൽ ഫയൽ ഒപ്പിടണമെന്ന് ഭരണഘടന പറയുന്നില്ല.രാജീവ് ഗാന്ധി സർക്കാർ പാസാക്കിയ പോസ്റ്റൽ ബിൽ രാഷ്ട്രപതി സെയിൽ സിംഗ് പിടിച്ചു വച്ചു. തിരിച്ചയച്ചാൽ തിരിച്ചു വരും എന്ന പേടി കാരണമായിരുന്നു അത്.   6 മാസത്തിനകം ഗവർണർ തീരുമാനം എടുക്കണമെന്ന് ഭരണഘടനാ വിദഗദ്ധനായ എം.എൻ. വെങ്കിട ചെല്ലയ്യ  ശുപാർശ നൽകിയെങ്കിലും നടപ്പായില്ല. ജസ്റ്റിസ് പുഞ്ചി കമ്മീഷനും ഇതേ നിർദ്ദേശം മുന്നോട്ടു വച്ചെങ്കിലും നടപ്പായില്ല. അതായത് ഗവർണർക്കുള്ളത്  ഒന്നൊന്നര അധികാരം തന്നെയാണ്.    സുപ്രീം കോടതിക്ക് ഗവർണക്ക്  നിർദ്ദേശം നൽകാൻ കഴിയില്ലെന്ന്  തന്നെയാണ് ഗവർണറുടെ വിശ്വാസം. എന്നാൽ അതിൽ ഇപ്പോൾ മാറ്റം വന്നിരിക്കുന്നു. സുപ്രീം കോടതിക്കുള്ള അധികാരം പോലെ തന്നെയാണ്  ഗവർണറുടെ അധികാരവും . രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്. രണ്ടിന്റെയും അധികാരം ഭരണഘടന നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ ഭരണഘടനക്ക് പുറത്തു കയറി തീരുമാനമെടുക്കാൻ സുപ്രീം കോടതിക്ക് കഴിയില്ല. രാജ്യത്തിന് വേണ്ടി രാഷ്ട്രപതി ചെയ്യുന്ന എല്ലാ പ്രവൃത്തികളും സംസ്ഥാനങ്ങൾക്ക് വേണ്ടി നിർവഹിക്കുന്നത് ഗവർണർമാരാണ്. ഒരേ സമയം കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായും സംസ്ഥാനങ്ങളുടെ തലവനായും പ്രവർത്തിക്കുന്നുതിലൂടെ രണ്ടു പദവികൾ വഹിക്കുന്നവരായി ഗവർണർമാരെ വിശേഷിപ്പിക്കാം. ഭരണപരമായും നിയമനിർമ്മാണപരമായും നിരവധി അധികാരങ്ങൾ ഗവർണർക്കുണ്ട്. കേരളത്തിലെ 13 യൂണിവേഴ്സിറ്റികളുടെയും ചാൻസലർ പദവി ഗവർണർക്ക് അവകാശപ്പെട്ടതാണ്. യൂണിവേഴ്സ്റ്റികളുമായി ബന്ധപ്പെട്ട നിയമനവും പ്രവർത്തനങ്ങളുമെല്ലാം ഗവർണറുടെ അധികാരത്തിൽ പെടുന്നതാണെന്ന് സാരം.
ഇതിന് പുറമേ മറ്റു ചില ഭരണപരമായ അധികാരങ്ങളും ഗവർണർക്കുണ്ട്. ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിയെയും മന്ത്രി സഭയെയും നിയമിക്കുന്നത് ഗവർണറാണ്. മറ്റു ചില ഭരണനിർവഹണ ഉദ്യോഗസ്ഥരായ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾ ഇവരെ നിയമിക്കുന്നതും ഗവർണറാണ്. നിയമസഭ തിരഞ്ഞെടുത്തതിനു ശേഷം ഉള്ള ആദ്യ സെഷൻ അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്തവും ഗവർണറുടേതാണ്. എന്നാൽ സംസ്ഥാന പട്ടികയെ അടിസ്ഥാനമാക്കി സംസ്ഥാന നിയമസഭയിൽ നിന്നും പാസാകുന്ന ബില്ലുകൾ രാഷ്ട്രപതി അനുമതി നൽകിയാൽ മാത്രമാണ് പ്രവൃത്തിയിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണെങ്കിലും സബോർഡിനേറ്റ് കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നതും ഗവർണർ ആണ്. നിയമസഭ വിളിച്ചുകൂട്ടുന്നതും സമ്മേളനം പിരിച്ചുവിടാനുമുള്ള ഉത്തരവാദിത്തവും ഗവർണർക്കുള്ളതാണ്.ഇത്തരത്തിൽ അധികാരങ്ങൾ  ഏറെയുള്ള സ്ഥാനമാണ് ഗവർണർ. അതിനെ തൊട്ടു കളിക്കാനുളള പിണറായിയുടെ നീക്കമാണ് പാളിയത്.  പിണറായി കരുതിയത് ഗവർണർ  എല്ലാ ബില്ലും ഒപ്പിട്ട് നൽകും എന്നാണെന്ന് ഗവർണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.   ഗവർണറുടെ അധികാരം സംബന്ധിച്ച തർക്കം ഭരണഘടനാ ബെഞ്ചിലെത്തിയാൽ  ഇടതുമുന്നണി കേരളത്തിൽ ഇല്ലാതായാലും തീരുമാനമാകില്ലെനറാണ് വിമർശകർ പറയുന്നത്.    

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങി  (5 hours ago)

ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് ഹിമാന്‍ഷി നര്‍വാള്‍  (5 hours ago)

അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി  (5 hours ago)

നടന്‍ ആന്‍സണ്‍ പോള്‍ വിവാഹതിനായി  (7 hours ago)

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടന്‍ ശ്രീനാഥ് ഭാസി  (7 hours ago)

ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരെ മാറ്റാന്‍ നിര്‍ദേശം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ച് കൊല്ലപ്പെട്ട സയ്യിദ് ആദിലിന്റെ കുടുംബം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് 80 ഭീകരര്‍  (7 hours ago)

ശ്രീനഗര്‍, ലേ, അമൃത്സര്‍, ചണ്ഡീഗഢ് എന്നിവയുള്‍പ്പെടെ 18 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു  (7 hours ago)

സായുധ സേനയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്  (7 hours ago)

കേരളത്തില്‍ ഒരൊറ്റ ദിവസം മയക്കുമരുന്ന് കച്ചവടം നടത്തിയതിന് 84 പേര്‍ പിടിയില്‍  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂറില്‍ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍  (8 hours ago)

പോരാട്ടത്തിന്റെ 25ാം മിനിട്ടില്‍ ചൈനയുടെ ചതിയറിഞ്ഞ് പാക് പട്ടാളം ; ആകാശ് അടിച്ചുകയറി തൂഫാനാക്കി  (8 hours ago)

വിവാഹപ്പിറ്റേന്ന് നവവധുവിന്റെ 30 പവന്റെ കാണാതായ ആഭരണങ്ങള്‍ കണ്ടെത്തി  (9 hours ago)

കൂട്ടുകാരന്റെ മകനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് പോസ്‌കോ കോടതി  (9 hours ago)

Malayali Vartha Recommends