കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 14ന് ശേഷമെന്ന് സൂചന

ഏപ്രില്‍ 14 നു ശേഷമാകും തെരഞ്ഞെടുപ്പെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പു തീയതി അടുത്തമാസം അഞ്ചിനകം പ്രഖ്യാപിക്കും ഒറ്റഘട്ടമായിട്ടാകും. കേരളത്തിലെ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപനമുണ്ടായാല്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം പുറത്തിറങ്ങും. വോട്ടിങ് മെഷീനുകള്‍ വിശദ പരിശോധനയ്ക്കായി സംസ്ഥാനത്ത് എത്തിച്ചുതുടങ്ങി. 2.56 കോടിയിലധികം വോട്ടര്‍മാരാണു കേരളത്തിലുള്ളത്.
കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടപടികള്‍ ഒരേസമയം നടത്താനാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. കേരള നിയമസഭയുടെ കാലാവധി മേയ് 31 ന് അവസാനിക്കും. തെരഞ്ഞെടുപ്പ് മേയിലേക്കു നീട്ടരുതെന്നും വിഷുവിനു മുമ്പോ ശേഷമോ നടത്തണമെന്നും സി.പി.എം. ആവശ്യപ്പെട്ടിരുന്നു. ഏപ്രിലില്‍ തെരഞ്ഞെടുപ്പു വേണമെന്നു ലീഗും അഭിപ്രായപ്പെട്ടിരുന്നൂ. സംസ്ഥാനത്ത് 1.33 കോടി സ്ത്രീകളും 1.23 കോടി പുരുഷന്മാരും വോട്ടര്‍മാരായുണ്ട്. 18 നും 19 നും ഇടയില്‍ പ്രായമുള്ള 6.18 ലക്ഷം വോട്ടര്‍മാരുണ്ട്. ആകെ ബൂത്തുകള്‍ 21,498.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha