രണ്ടുവയസ്സുകാരനെ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ കിണറ്റില്‍ ചാടി; മുവരേയും അഗ്നിശമനസേന രക്ഷപ്പെടുത്തി

കളിക്കുന്നതിനിടെ അമ്മയുടെ കൈവിട്ടോടി കിണറ്റില്‍ വീണ രണ്ടുവയസുകാരനെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ കിണറ്റില്‍ ചാടി. നിലയില്ലാക്കിണറ്റില്‍ വീണ മൂവരെയും നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നു രക്ഷിച്ചു. മൂക്കന്നൂര്‍ കൂട്ടാല അമ്പലത്തിനു സമീപം താമസിക്കുന്ന എടത്താലശേരി രാജു(45), ഭാര്യ സുനിത(44), മകന്‍ അജയ്(2) എന്നിവരാണു സാഹസികതയ്‌ക്കൊടുവില്‍ രക്ഷപ്പെട്ടത്.
അപകടമുണ്ടാക്കിയ കിണര്‍ കെട്ടിയിട്ടില്ല. 25 അടി താഴ്ചയുള്ള ഈ കിണര്‍ വീട്ടുമുറ്റത്തു തന്നെയാണ്. രാജുവിന്റെ സഹോദരന്റെ മകനാണ് അജയ്. അജയുടെ മാതാവ് മരിച്ചതിനെത്തുടര്‍ന്ന് പിതാവ് വേറെ വിവാഹം കഴിച്ചപ്പോള്‍ മക്കളില്ലാത്ത രാജുസുനിത ദമ്പതികള്‍ കുട്ടിയെ ദത്തെടുക്കുകയായിരുന്നു.
അജയ്ക്കുവേണ്ടി ജീവന്‍ നഷ്ടപ്പെടുത്താനും തയാറായിട്ടാണ് കിണറ്റിലേക്കു ചാടിയതെന്നും ഇരുവരും പറഞ്ഞു.നിലയില്ലാത്ത കിണറ്റില്‍ വീണ അജയിനെ ഇരുവരും മുങ്ങിയെടുത്തിരുന്നു. നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ കിണറ്റിലേക്ക് ഇട്ടുകൊടുത്ത ഗോവണിയായിരുന്നു അഗ്‌നിരക്ഷാസേന എത്തുന്നതുവരെ ഇവരുടെ കച്ചിത്തുരുമ്പ്. അങ്കമാലിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ എ.പി. സുരേഷ്(ലീഡിംഗ് ഫയര്‍മാന്‍), ടി.എന്‍. ശ്രീനിവാസന്‍, പി.വി. പൗലോസ്, പി.ആര്‍. പ്രദീപ്കുമാര്‍, വി.എം. മജീദ്, വി.എസ്. സജാല്‍, എം.എസ്. രാഫി, ജിബി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൂവരെയും രക്ഷിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha