മത്സരിക്കില്ലെന്ന് കെപിഎ മജീദ്, തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം

മുസ്ലിം ലീഗിന്റെ എല്ലാ എംഎല്‍എമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ കേരളാ യാത്രയ്ക്ക് പിന്നാലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നിരുന്നു. മന്ത്രി പികെ അബ്ദുറബ്ബിനെ ഇത്തവണ മത്സരിപ്പിക്കാന്‍ സാധ്യതയില്ല. കെഎന്‍എ ഖാദര്‍, അബ്ദുസ്സമദ് സമദാനി എന്നിവര്‍ക്കും സീറ്റ് ലഭിക്കാനിടയില്ല. ജനങ്ങളുമായി അടുപ്പം പുലര്‍ത്താത്ത നേതാക്കളെ മാറ്റിനിര്‍ത്തണമെന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പലതവണ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദുണ്ണി ഹാജി, എം ഉമ്മര്‍ തുടങ്ങിയവരെ മാറ്റി നിര്‍ത്തി പുതുമുഖങ്ങളെ മത്സരിപ്പിക്കും.
യൂത്ത് ലീഗ് നേതാക്കളായ പികെ ഫിറോസ്, പിഎം സാദിഖലി, സികെ സുബൈര്‍ എന്നിവര്‍ ഇത്തവണ മത്സരിച്ചേക്കും. ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി.വി. ഇബ്രാഹിമിനെ കൊണ്ടോട്ടിയിലും ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദിനെ മഞ്ചേരിയിലും മത്സരിപ്പിച്ചേക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയെ ഗുരുവായൂരില്‍ മത്സരിപ്പിക്കും. പാറയ്ക്കല്‍ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. ഐഎന്‍എല്‍ വിട്ടുവിന്ന ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിന് തിരൂരങ്ങാടി നല്‍കും.
ഡിവൈഎഫ്‌ഐ വിട്ട് ലീഗില്‍ ചേര്‍ന്ന ശ്യാംസുന്ദറിനും ദലിത് ലീഗ് നേതാവ് യു.സി. രാമനും സീറ്റ് ഉറപ്പാക്കാനും ആലോചനയുണ്ട്. ലീഗിന്റെ സീറ്റായ കൊല്ലം ജില്ലയിലെ ഇരവിപുരം ആര്‍എസ്പിയുടെ സിറ്റിങ് സീറ്റ് ആയതിനാല്‍ അത് വിട്ടുനല്‍കേണ്ടിവരും. പകരം തിരുവനന്തപുരം വെസ്റ്റ്, ചടയമംഗലം, കരുനാഗപ്പള്ളി എന്നിവയില്‍ ഏതെങ്കിലും ഒരു സീറ്റ് ലീഗ് ആവശ്യപ്പെടും. ഇവിടെയാണ് ശ്യാംസുന്ദറിനെ പരിഗണിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശ്ശേരി കോണ്‍ഗ്രസുമായി വച്ചുമാറി അവിടെ യു.സി. രാമനെ പരിഗണിക്കാനും ആലോചനയുണ്ട്. മന്ത്രി എ.പി. അനില്‍കുമാര്‍ പ്രതിനിധീകരിക്കുന്ന വണ്ടൂര്‍ വച്ചു മാറുന്ന കാര്യവും കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യും. ഇതു നടന്നില്ലെങ്കില്‍ മലപ്പുറം ജില്ലയിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലം രാമനു നല്‍കിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha