കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് വാങ്ങാനെത്തിയ രണ്ട് പേര്‍ പിടിയിലായി.
അബൂദബിയില്‍ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഞ്ചാവ് എത്തിച്ച യാത്രക്കാരന്‍ രക്ഷപ്പെടുകയും ചെയ്തു.
ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. വിമാനത്താവളത്തിന് പുറത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട മട്ടന്നൂര്‍ സ്വദേശികളായ പ്രിന്‍ജില്‍, റോഷന്‍ ആര്‍. ബാബു എന്നിവരെ പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് കഞ്ചാവ് വാങ്ങാന്‍ എത്തിയതാണ് ഇവരെന്ന് മനസ്സിലായത്.
കഞ്ചാവ് കടത്തിയ യാത്രക്കാരന്‍ പൊലീസ് എത്തിയത് മനസ്സിലാക്കി ട്രോളി ബാഗ് ടാക്‌സിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha