സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി....

വാക്കുതര്‍ക്കത്തിനൊടുവില്‍.... സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് കൊല്ലപ്പെട്ടത്. വാഹനത്തിന് സൈഡ് നല്‍കുന്നതില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനും ഐവിനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഐവിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
ബോണറ്റിന് മുകളില്‍ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയായ മോഹന്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ രാത്രി 10 മണിക്ക് നെടുമ്പാശ്ശേരിയിലാണ് സംഭവമുണ്ടായത്. കാറില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായാണ് സൂചന.
"
https://www.facebook.com/Malayalivartha