മുഷാഫ് ആണവായുധ രണ്ട് കവാടങ്ങൾ ഇന്ത്യ തകർത്തു ഉപഗ്രഹചിത്രങ്ങൾ തെളിവ് തറപ്പിച്ച് ടോം കൂപ്പര്‍..23-ാം മിനിറ്റിൽ

ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പാകിസ്ഥാന് കനത്ത പ്രഹരം. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ തുടങ്ങിയ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വ്യക്തമായ മേല്‍ക്കൈ ഇന്ത്യക്ക് നേടാനായെന്ന് ന്യൂയോര്‍ക്ക് ടൈംസ്. നാല് ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന്റെ ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളുമടക്കം ലക്ഷ്യമിട്ടതില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഇന്ത്യന്‍ ആക്രമണങ്ങളില്‍ പാകിസ്ഥാന്റെ സൈനിക വ്യോമതാവളങ്ങള്‍ക്ക് വ്യക്തമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നീണ്ടുന്ന നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടല്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള അരനൂറ്റാണ്ടിലെ ഏറ്റവും വിപുലമായ പോരാട്ടമായിരുന്നു.
ഇരുപക്ഷവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം വ്യോമ പ്രതിരോധം പരീക്ഷിക്കുകയും സൈനിക സൗകര്യങ്ങള്‍ ആക്രമിക്കുകയും ചെയ്തപ്പോള്‍, പാകിസ്ഥാന് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയതായി അവകാശപ്പെട്ടു. ആക്രമണങ്ങള്‍ വ്യാപകമായിരുന്നെങ്കിലും, അവകാശപ്പെട്ടതിനേക്കാള്‍ വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് പാകിസ്ഥാനെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 'ഹൈടെക് യുദ്ധത്തിന്റെ പുതിയ യുഗത്തില്‍, ഇരുവശത്തുമുള്ള ആക്രമണങ്ങള്‍, ഇമേജറി പരിശോധിച്ചുറപ്പിച്ചതനുസരിച്ച്, ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്.
പാകിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിലാണ് ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പാകിസ്ഥാന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ നിന്ന് 100 മൈലില്‍ താഴെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ബൊളാരി വ്യോമതാവളത്തിലടക്കം ഇന്ത്യയുടെ ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ത്യയുടെ ആക്രമണത്തില്‍ വ്യക്തമായ കേടുപാടുകള്‍ ഇവിടെയടക്കം സംഭവിച്ചതായി ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പാകിസ്ഥാന്‍ സൈനിക ആസ്ഥാനത്തിനും പാക് പ്രധാനമന്ത്രിയുടെ ഓഫീസിനും ഏകദേശം 15 മൈല്‍ പരിധിയിലടക്കം ഇന്ത്യക്ക് ആക്രമണം നടത്താനായതടക്കം ചൂണ്ടികാട്ടിയുള്ളതാണ് റിപ്പോര്‍ട്ട്. മെയ് 10 ന് റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിലെ റണ്‍വേ പ്രവര്‍ത്തനക്ഷമമല്ലെന്ന് പാകിസ്ഥാന്‍ ഒരു നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്നാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടികാട്ടുന്നത്. മൊത്തത്തില്‍ പാകിസ്ഥാന്‍ പ്രതിരോധ സംവിധാനത്തെ തകര്‍ത്തുകൊണ്ട് ഇന്ത്യക്ക്, ഭീകരതക്കെതിരെ വലിയ നാശം വിതക്കാനായെന്നും ന്യൂയോര്‍ക്ക് ടൈംസ് വിവരിച്ചിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിലും പിന്നാലെയുണ്ടായ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിലും യു എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യയുടെ തീരുമാനം. ഇതിനായി ഇന്ത്യന്‍ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡര്‍ പി ഹരീഷാകും യു എന്‍ സുരക്ഷാ സമിതിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുക. ഭീകരസംഘടനകളെ നിര്‍ണയിക്കുന്ന 1267 ഉപരോധ സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ ഇന്ത്യന്‍ സംഘം കാണും. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകള്‍ ഈ സംഘത്തിന് മുന്നില്‍ സമര്‍പ്പിക്കും. യു എന്‍ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടര്‍ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം തെളിവുകള്‍ ബോധ്യപ്പെടുത്തും.
അതിനിടെ യു എന്‍ സെക്രട്ടറി ജനറലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സംസാരിച്ചു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അന്റോണിയോ ഗുട്ടറസുമായി ഫോണില്‍ സംസാരിച്ച ഷഹബാസ് ഷെരീഫ് ചില ഉറപ്പുകള്‍ നല്‍കിയതായാണ് വിവരം. ഇന്ത്യ - പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ പാലിക്കുമെന്നതടക്കമുള്ള ഉറപ്പുകളാണ് ഗുട്ടറസിന് ഷഹബാസ് ഷെരീഫ് നല്‍കിയതെന്നാണ് വ്യക്തമാകുന്നത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ച സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാന്‍. കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് കത്തിലെ ആവശ്യം. നദീജല കരാര്‍ ലംഘിക്കുന്നത് പ്രശ്‌നം വഷളാക്കുമെന്നും പാകിസ്ഥാന്‍ കത്തില്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത്. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിര്‍ണ്ണയിക്കുന്ന കരാറില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ നദികളായ ഝലം, ചെനാബ്, ഇന്‍ഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കന്‍ ഭാഗത്തെ സത്‌ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂര്‍ണ്ണമായും ഇന്ത്യയ്ക്കും നല്‍കുന്നതായിരുന്നു കരാര്‍. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികള്‍ക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികള്‍ക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാന്‍ കഴിയൂ. കറാറില്‍ നിന്നും പിന്‍മാറുന്നതിലൂടെ കരാര്‍പ്രകാരമുള്ള എല്ലാ നടപടികളും ഇന്ത്യ നിറുത്തി വെച്ചു.
ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത പ്രഹരമേല്‍പ്പിച്ചെന്ന് റിപ്പോര്‍ട്ട്. ചൈനീസ് വ്യോമ പ്രതിരോധ സംവിധാനം മറികടന്നായിരുന്നു ആക്രമണം. പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങള്‍ തകര്‍ത്തു. 23 മിനിറ്റ് നീണ്ടുനിന്ന പ്രത്യാക്രമണത്തിലൂടെ വ്യോമതാവളങ്ങളില്‍ വന്‍നാശം വിതയ്ക്കാന്‍ ഇന്ത്യയ്ക്കായി. എഫ് പതിനാറ് അടക്കം നിരവധി യുദ്ധവിമാനങ്ങളും നിയന്ത്രണ രേഖയിലെ ബങ്കറുകളും ആക്രമണത്തില്‍ തകര്‍ന്നു. നിയന്ത്രണരേഖയിലും കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക്കായി. ഭീകരരുടേയും പാക് റേഞ്ചേഴ്‌സിന്റേയും ബങ്കറുകളും പോസ്റ്റുകളും തകര്‍ത്തു. കൃത്യതയോടെ സേനകള്‍ സംയുക്തമായി നടത്തിയ ഓപറേഷനാണെന്ന് ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. അതേസമയം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാന്‍ പുറത്താക്കി.
ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാന്‍. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ടില്ലെന്നും അവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഭീകരതാവളങ്ങളും പിന്നീടുണ്ടായ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനിലെ സൈനിക താവളങ്ങളുമാണ് ഇന്ത്യ ആക്രമിച്ചത്.
ഇതിനിടെ, ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് ഇന്ത്യന്‍ സൈന്യം കനത്ത പ്രഹരമേല്‍പ്പിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. പാക് വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങള്‍ തകര്‍ത്തു. എഫ് പതിനാറ് അടക്കം നിരവധി യുദ്ധവിമാനങ്ങളും നിയന്ത്രണ രേഖയിലെ ബങ്കറുകളും ആക്രമണത്തില്‍ തകര്‍ന്നു. കൃത്യതയോടെ സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനാണെന്ന് 70 രാജ്യങ്ങളിലെ പ്രതിരോധ അറ്റാഷെമാരെ ഇന്ത്യ അറിയിച്ചു. അതേസമയം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ പാകിസ്ഥാന്‍ പുറത്താക്കി.
ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നത്. പാക്കിസ്ഥാന്‍ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ 20 ശതമാനവും ഒട്ടേറെ പോര്‍ വിമാനങ്ങളും ഇന്ത്യ തകര്‍ത്തു. വ്യോമതാവളങ്ങളില്‍ വന്‍ നാശം വിതയ്ക്കാന്‍ ഇന്ത്യയ്ക്കായി. പാക് എയര്‍ഫോഴ്‌സിന്റെ എഫ് 16, ജെ എഫ് 17 പോര്‍വിമാനങ്ങള്‍ ഉണ്ടായിരുന്ന സര്‍ഗോധ, ബൊലാരി തുടങ്ങിയ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു കനത്ത പ്രത്യാക്രമണം. ആക്രമണത്തില്‍ ഇവിടെ നിരവധി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. 50 സൈനികര്‍ കൊല്ലപ്പെട്ടു.
ജാക്കോബബാദിലെ ഷഹബാസ് എയര്‍ബേസിന്റെ ആക്രമണത്തിന് മുന്‍പും ശേഷവുമുളള ഉപഗ്രഹ ചിത്രങ്ങള്‍ നാശനശഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. മുഷാഫ് എയര്‍ബേസിനടുത്തുള്ള പാകിസ്ഥാന്‍ ആണവായുധ ശേഖരത്തിലേക്കുള്ള രണ്ട് കവാടങ്ങളും ഇന്ത്യ തകര്‍ത്തതായി ഓസ്ട്രിയയിലെ പ്രതിരോധ വിദഗ്ധന്‍ ടോം കൂപ്പര്‍ അറിയിച്ചത് ചര്‍ച്ചയാവുകയാണ്. ആയുധശേഖരത്തിലേക്ക് എത്താനാവാത്ത വിധം കവാടം തകര്‍ത്തു എന്നാണ് ടോം കൂപ്പര്‍ കുറിച്ചത്.
നിയന്ത്രണരേഖയിലും കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യയ്ക്കായി. ഭീകരരുടേയും പാക് റേഞ്ചേഴ്‌സിന്റേയും ബങ്കറുകളും പോസ്റ്റുകളും തകര്‍ത്തു. കൃത്യതയോടെ സേനകള്‍ സംയുക്തമായി നടത്തിയ ഓപറേഷനാണെന്ന് ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. 70 രാജ്യങ്ങളുടെ പ്രതിനിധികളോട് ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. ചാരപ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗ്ഥനെ വിദേശകാര്യമന്ത്രാലയം പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാരണം ഒന്നുമില്ലാതെ പാകിസ്ഥാന്‍ പുറത്താക്കിയത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. നിയന്ത്രണരേഖയോ അതിര്‍ത്തിയോ കടക്കാതെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈല്‍, ഛടഅ അഗ, ഘഘഅഉ എന്നീ ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ എന്നിവ ഉപയോഗിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ തീരമേഖലയും ഉത്തരമേഖലയും ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണം തുടരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ കേന്ദ്രം വ്യക്തമാക്കി.
പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത്. പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാന്‍ ഇന്ത്യയ്ക്കായി. 23 മിനിറ്റ് കൊണ്ട് ആക്രമണം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമടക്കം ചേര്‍ന്നുള്ള സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ദൗത്യമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെ ഭീകരരുടെ ആക്രമണം ഉണ്ടായി. അതിനുള്ള മറുപടിയായി ഇന്ത്യ നല്‍കിയ കൃത്യമായ മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. രാജ്യാന്തര അതിര്‍ത്തിയോ നിയന്ത്രണ രേഖയോ കടക്കാതെ പാകിസ്ഥാനിലെ തീവ്രവാദ താവളങ്ങള്‍ സൈന്യം തകര്‍ത്തു.
തന്ത്രപരമായ നീക്കത്തിനൊപ്പം ദേശീയ പ്രതിരോധ മേഖലയിലെ അത്യാധുനിക സംവിധാനങ്ങളുടെ സംയോജനമാണ് ദൗത്യത്തിലൂടെ കാണാനായത്. ഡ്രോണ്‍, പല തലങ്ങളിലുള്ള പ്രതിരോധ സംവിധാനം തുടങ്ങിയവയുടെ കൃത്യമായ ഉപയോഗമാണ് ദൗത്യത്തിലുണ്ടായത്. ഓപ്പറേഷന്‍ സിന്ദൂറിന് മറുപടിയായി പാകിസ്ഥാന്‍ മെയ് ഏഴിനും എട്ടിനും രാത്രി അതിര്‍ത്തിമേഖലയില്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു. എട്ടിന് രാവിലെ പാകിസ്ഥാനിലെ ലാഹോറിലെയടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സൈന്യം തകര്‍ത്തു. ആകാശ് സിസ്റ്റവും ഫലപ്രദമായി ഉപയോഗിച്ചു. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് അയക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമാണ് ആകാശ്. സോവിയറ്റ് കാലഘട്ടത്തിലുള്ള പരമ്പരാഗത മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-125/നെവ/ പെച്ചോര വ്യോമ പ്രതിരോധ സംവിധാനം കൂടുതല്‍ ആധുനീകവത്കരിച്ചശേഷമാണ് സൈന്യം ഫലപ്രദമായി ഉപയോഗിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്. ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണമെങ്കിളും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിരുന്നു. തുര്‍ക്കിയുമായും അസര്‍ബൈജാനുമായും ഉള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളെയും ഇന്ത്യ-പാക് സംഘര്‍ഷം ബാധിച്ചിരിക്കുന്നു. തൂര്‍ക്കിയും അസര്‍ബൈജാനും പരസ്യമായി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. എന്നാല്‍ അന്ന് ചെയ്തതിന്റെ ഫലം ഇന്ന് അനുഭവിക്കുകയാണ് ഇരു രാജ്യങ്ങളും. ഇപ്പോള്‍ വ്യാപാരം, ടൂറിസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയിലെല്ലാം വലിയ തിരിച്ചടിയാണ് തുര്‍ക്കിക്കും അസര്‍ബൈജാനും നേരിടുന്നത്.
തുര്‍ക്കിയും അസര്‍ബൈജാനും ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നടപടികളെ പരസ്യമായി വിമര്‍ശിച്ചിരുന്നു. പാകിസ്ഥാന്‍ തോറ്റ് പിന്മാറിയ ആക്രമണങ്ങള്‍ക്ക് തുര്‍ക്കി ഡ്രോണുകള്‍ നല്‍കി സഹായിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ അധികം വൈകാതെ തന്നെ ഇരു രാജ്യങ്ങള്‍ക്കും വലിയ തിരിച്ചടികള്‍ കിട്ടിത്തുടങ്ങി. തുര്‍ക്കി ഉല്‍പ്പന്നങ്ങളുടെയും ടൂറിസത്തിന്റെയും ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍വലിയ പ്രചാരം നേടി. ഈസ്‌മൈട്രിപ്പ്, ഇക്‌സിഗോ പോലുള്ള യാത്രാ പ്ലാറ്റ്ഫോമുകള്‍ ഈ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കി. ആപ്പിള്‍, മാര്‍ബിള്‍ തുടങ്ങിയ തുര്‍ക്കി സാധനങ്ങളുടെ ഇറക്കുമതി ഇന്ത്യന്‍ വ്യാപാരികള്‍ കുറയ്ക്കാനും തുടങ്ങി.
കഴിഞ്ഞ ആഴ്ചയില്‍ ട്രെന്‍ഡില്‍ ഇന്ത്യന്‍ യാത്രക്കാര്‍ ശക്തമായ വികാരമാണ് കാണിക്കുന്നത്. അസര്‍ബൈജാനിലേക്കും തുര്‍ക്കിയിലേക്കും ഉള്ള ബുക്കിംഗുകള്‍ 60ശതമാനം കുറഞ്ഞു. അതേസമയം 250 ശതമാനമാണ് പേര്‍ യാത്ര റദ്ദാക്കുന്നവരുടെ കണക്ക്. രാജ്യത്തോടും സായുധസേനയോടും ഒപ്പമുള്ള ശക്തമായ വികാരത്തെ ഞങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നു. അസര്‍ബൈജാനിലേക്കും തുര്‍ക്കിയിലേക്കും ഉള്ള എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. ഇവിടങ്ങളിലേക്കുള്ള ടൂറിസത്തെ നിരുത്സാഹപ്പെടുത്താന്‍ ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ എല്ലാ പ്രമോഷനുകളും ഓഫറുകളും നിര്‍ത്തിവച്ചിട്ടുണ്ടെന്നും മേക്ക് മൈ ട്രിപ് വക്താവ് അറിയിച്ചു.
ഇന്ത്യയിലെ എല്ലാ വ്യാപാരികളുടെയും കോണ്‍ഫെഡറേഷന്‍ (ഇഅകഠ) ഇന്ത്യന്‍ വ്യാപാരികളോടും പൗരന്മാരോടും തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും ഉള്ള യാത്ര പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുകയാണെങ്കില്‍, ആഴത്തിലുള്ള സാമ്പത്തിക വിച്ഛേദനം - പ്രത്യേകിച്ച് ടൂറിസം, ഉപഭോക്തൃ ഇറക്കുമതി പോലുള്ള മേഖലകളില്‍ - ഇന്ത്യ പിന്തുടര്‍ന്നേക്കാം.
https://www.facebook.com/Malayalivartha