ബെയ്ലിൻ ദാസിനെ പൊക്കി നടുകടലിൽ ഒളിവിൽ പണിതെറിച്ചു..!അവന്റെ കരണകുറ്റി തെറിപ്പിക്ക് സാറെ

തിരുവനന്തപുരം കോടതിയിലെ ജൂനിയർ അഭിഭാഷക ജെ.വി. ശ്യാമിലിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ സീനിയർ അഭിഭാഷകൻ അഡ്വ. ബെയ്ലിൻ ദാസിന് കേരള ബാർ കൗൺസിൽ വിലക്ക് ഏർപ്പെടുത്തി. അച്ചടക്ക നടപടിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെയാണ് പ്രാക്ടീസ് വിലക്ക്. അച്ചടക്ക നടപടി സ്വീകരിക്കാൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തുകൊണ്ടാണ് ബാർ കൗൺസിലിന്റെ നടപടി. ബാർ കൗൺസിൽ ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
അച്ചടക്ക നടപടിക്ക് മുന്നോടിയായി ബെയ്ലിന് നോട്ടീസ് നൽകും. ബാർ കൗൺസിലിന്റെ രണ്ട് അംഗങ്ങൾ അടങ്ങിയ സമിതി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അതേസമയം, കൺമുന്നിൽ നിന്ന് മുങ്ങിയ പ്രതിയെ പിടികൂടാനാകാതെ വലയുകയാണ് പൊലീസ്. ഇന്നലെ വക്കീൽ ഓഫീസിൽ അഭിഭാഷകയുമായി തെളിവെടുപ്പ് നടത്തി.
ശക്തമായി പൊലീസ് ഇടപെടാതിരുന്നതും ബാർ അസോസിയേഷൻ ഭാരവാഹികളുടെ സംരക്ഷണവും പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയെന്നാണ് ആക്ഷേപം. പ്രതിയെ ഉടൻ പിടികൂടാൻ സർക്കാർ കർശന നിർദ്ദേശം നൽകി. വനിതാകമ്മിഷൻ കേസെടുത്തു.
തിരുവനന്തപുരം ബാർ അസോസിയേഷൻ അടിയന്തര യോഗം ചേർന്ന് ബെയ്ലിൻ ദാസിനെതിരെ നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ നൽകിയിരുന്നു.
സർക്കാർ അഭിഭാഷകയ്ക്ക്
അഭിഭാഷകരും പൊലീസും തമ്മിൽ ഇതിനു മുമ്പ് പലവട്ടം ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ആദ്യഘട്ടത്തിൽ പൊലീസ് ശക്തമായ നടപടികളിലേക്ക് കടക്കാതിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമത്തിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് ബെയ്ലിൻ ദാസിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തത്.
വിദഗ്ദ്ധ ചികിത്സ തേടി
മർദ്ദനമേറ്റ ശ്യാമിലി ഇന്നലെ രാവിലെ മെഡിക്കൽകോളജ് ആശുപത്രിയിലെത്തി കണ്ണിലെയും താടിയെല്ലിലെയും പരിക്കുകൾക്ക് വിദഗ്ദ്ധ ചികിത്സ തേടി. കടുത്ത വേദനയുണ്ടെങ്കിലും കുഞ്ഞിനെ മുലയൂട്ടുന്നതിനാൽ വേദന സംഹാരികൾ കഴിക്കാൻ പാടില്ലെന്ന് ഡോക്ടർ അറിയിച്ചു. ചൊവ്വാഴ്ച വക്കീൽ ഓഫീസിൽ വച്ചാണ് മർദ്ദനമേറ്റത്.
https://www.facebook.com/Malayalivartha