കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി... മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

ആലപ്പുഴയില്‍ നിന്ന് തിരുവല്ലയിലേക്ക് വരവേ ആക്സില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയില്‍ നെടുമ്പ്രം ചന്തയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.
നിയന്ത്രണം വിട്ട ബസ് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നു. നെടുമ്പ്രം വിജയവിലാസം വീട്ടില്‍ കാര്‍ത്തിക് സായ് (14), നെടുമ്പ്രം മാലിപറമ്പില്‍ വീട്ടില്‍ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂര്‍ വീട്ടില്‍ ദേവജിത്ത് സന്തോഷ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























