ലൈറ്റ് മെട്രോയുടെ പ്രവര്‍ത്തനം അടുത്ത മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങും . 4ന് കോഴിക്കോട്ടും 9ന് തിരുവനന്തപുരത്തും പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിക്കായി ജപ്പാന്‍ ഏജന്‍സിയായ ജൈക്കയില്‍ നിന്ന് വായ്പയെടുക്കണമെന്നാണ് ഡി.എം.ആര്‍.സിയുടെ അഭിപ്രായമെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കി. ഭൂമിയേറ്റുടക്കല്‍, റോഡ് വീതി കൂട്ടല്‍ , ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കല്‍ തുടങ്ങിയ പ്രാംരഭ പ്രവര്‍ത്തനങ്ങളാണ് ഇടക്കാല കണ്‍സള്‍ട്ടന്റായ ഡി.എം.ആര്‍.സി തുടങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ ലൈറ്റ് മെട്രോ നിര്‍മാണം തുടങ്ങും. മൂന്നു മാസത്തിനുള്ളില്‍ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.
തിരുവന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോകളുടെ നിര്‍മാണം ഒരുമിച്ച് നടത്തും. സാന്പത്തിക ലാഭം കണക്കിലെടുത്താണിത്. ജൈക്കയില്‍ നിന്ന് 4733 കോടി വായ്പയെടുക്കണമെന്നാണ് ഡി.എം.ആര്‍.സി നിര്‍ദേശം . സംസ്ഥാന സര്‍ക്കാര്‍ 1167 കോടി മുതല്‍ മുടക്കും . തിരുവനന്തപുരം ലൈറ്റ് മെട്രോ മൂന്നു വര്‍ഷത്തിനുള്ളിലും കോഴിക്കോട് മെട്രോ നാലു വര്‍ഷത്തിനുള്ളിലും പൂര്‍ത്തിയാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha