സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍... ഈ മാസം 27വരെയാണ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്

ജൂനിയര്‍ വനിതാ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് റിമാന്‍ഡിലായി . ഈ മാസം 27വരെയാണ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
അതേസമയം, ബെയ്ലിന്റെ ജാമ്യഹരജി വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേട്ടശേഷമാണ് കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റിയത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാള്‍ സഞ്ചരിച്ച കാര്‍ വളഞ്ഞ് സിനിമ സ്‌റ്റൈലില്‍ തുമ്പ സി.ഐയുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുമ്പോള്‍ കാറില്‍ ഇയാളുടെ ബന്ധുവുമുണ്ടായിരുന്നു. ബന്ധുവിനെ വിട്ടയച്ച പൊലീസ്, ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha