ബാഴ്സ വിജയം സ്വന്തമാക്കിയത് രണ്ടു ഗോളുകള്‍ക്ക്...

എസ്പാന്യോളിനെ തകര്‍ത്ത് ബാഴ്സലോണ ലാ ലിഗ കിരീടം ഉറപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. അവരുടെ 28ാം ലാ ലിഗ കിരീടമാണിത്.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ബാഴ്സ രണ്ട് ഗോളുകളും വലയിലാക്കിയത്. അവിശ്വസനീയമായ ഗോളിലൂടെ 53ാം മിനിറ്റില്‍ ലമീന്‍ യമാല്‍ ടീമിനെ മുന്നിലെത്തിച്ചു. ഇഞ്ച്വറി സമയത്ത് ഫെര്‍മിന്‍ ലോപസിലൂടെ ബാഴ്സ ലീഡുയര്‍ത്തി. ഒപ്പം ജയവും കിരീടവും ഉറപ്പിച്ചു.
രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാഴ്സലോണ കിരീടം ഉറപ്പാക്കിയത്. ബദ്ധവൈരികളും രണ്ടാം സ്ഥാനക്കാരുമായ റയല്‍ മാഡ്രിഡുമായി 7 പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കം കറ്റാലന്‍ സംഘത്തിനുണ്ട്.ജര്‍മന്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനും ഇതൊരു തിരിച്ചു വരവാണ്. ജര്‍മന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ കോച്ചെന്ന നാണക്കേടുമായാണ് അദ്ദേഹം ബാഴ്സലോയിലെത്തിയത്.
"
https://www.facebook.com/Malayalivartha