കരിമം സ്വദേശി ഷീജയുടെ മരണത്തിൽ ദുരൂഹത; രാത്രിയോടെ അയൽവാസികൾ കേട്ട് നിലവിളിശബ്ദം... പിന്നാലെ ഭീകര കാഴ്ചയും

കൈമനത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. കരിമം സ്വദേശി ഷീജ ആണ് മരിച്ചത്. ബന്ധു സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു സുരേഷ് ആരോപിച്ചു. ഷീജ തിരുവനന്തപുരം മെഡിക്കൽ കോളേജിനെടുത്ത് സുഹൃത്തായ സജികുമാറിനൊപ്പം ആണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധു ആരോപിച്ചു. ഇന്നലെ രാത്രിയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.സജിയുടെ വീടിനു സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഷീജയുടെ സുഹൃത്ത് സജിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജിയോടൊപ്പമായിരുന്നു ഷീജ താമസിച്ചിരുന്നത്.ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും ഈ ബന്ധത്തില്‍ ബന്ധുക്കൾക്കെതിർപ്പുണ്ടായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മുന്‍പും ഷീജയെ സജി ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുവായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്നും ബന്ധു ആരോപിച്ചു. വീടിന് സമീപത്തുനിന്നാണ് സജിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്നും തീകത്തുന്നത് കണ്ടുവെന്നും അയൽവാസി പറഞ്ഞു. തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ട് തുടക്കത്തിൽ ആളെ തിരിച്ചറിയാനായില്ല. ഇവർക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നും അവർ തമ്മിൽ വഴക്ക് പതിവാണെന്നും ബന്ധു പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അമൃതാന്ദമയി ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്. ഷീജ ജീവനൊടുക്കിയതാണെന്ന് കരുതുന്നില്ലെന്നും സംഭവത്തിൽ സജിയുടെ പങ്ക് പരിശോധിക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha