Widgets Magazine
16
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താലിബാന്‍ ഭരണകൂടവുമായി സഹകരണ പാതയില്‍ ഇന്ത്യ... താലിബാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍..


പാക്കിസ്ഥാനെപ്പോലൊരു നിരുത്തരവാദപരമായ രാജ്യത്ത് അണ്വായുധങ്ങളുടെ സുരക്ഷ എന്തായിരിക്കും..? ആണവ പോർമുനകളിൽ ഉപയോഗിക്കുന്ന പ്ലൂട്ടോണിയം-239...


ഐവിന് വിടചൊല്ലി നാട്; തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനം


കരിമം സ്വദേശി ഷീജയുടെ മരണത്തിൽ ദുരൂഹത; രാത്രിയോടെ അയൽവാസികൾ കേട്ട് നിലവിളിശബ്ദം... പിന്നാലെ ഭീകര കാഴ്ചയും


കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു... കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു

അബിന്‍ ദുബായി ജയിലിൽ ഇനി പുറംലോകം കാണില്ല ആനിമോളുടെ മൃതദേഹം എത്തി..പൊട്ടിക്കരഞ്ഞ് അപ്പൻ

16 MAY 2025 02:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ദുബായ് കറാമയില്‍ വെച്ച് കൊല്ലപ്പെട്ട ആനി മോള്‍ ഗില്‍ഡയുടെ മൃതദേഹം രാത്രി 10:20 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയര്‍ അറേബ്യയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കും. ഈ കഴിഞ്ഞ മെയ് 4 നാണ് ആനിയെ താമസ സ്ഥലത്തു വെച്ച് സുഹൃത്ത് അബിന്‍ ലാല്‍ കുത്തി കൊലപ്പെടുത്തുന്നത്. പെണ്‌സുഹൃത്തിനെ കൊന്ന ശേഷം സുഹൃത്ത് തരപ്പെടുത്തി നല്‍കിയ ടിക്കറ്റുമായി നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അബുദാബി എയര്‍പോര്‍ട്ടില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. നിലവില്‍ അബിന്‍ ലാല്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. നാടുവിടാന്‍ കൂട്ടു നിന്ന സുഹൃത്തും അറസ്റ്റിലാകാന്‍ സാധ്യത ഏറെയാണ്. കൊലയ്ക്ക് ശേഷം ഉടന്‍ ഇന്ത്യയിലെത്തിയാല്‍ പിന്നെ പിടിക്കില്ലെന്നായിരുന്നു അബിന്റെ പ്രതീക്ഷ. എന്നാല്‍ ആനിയുടെ സുഹൃത്തുക്കള്‍ ഇത് മുന്‍കൂട്ടി കണ്ടതെ അബിന്റെ യാത്ര തടഞ്ഞു.

ആനിയും അബിന്‍ലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയാ സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് അബുദാബിയിലെ ബര്‍ജീല്‍ ഹോസ്പിറ്റലില്‍ ഓഫീസ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബിന്‍ ലാല്‍ ആനിയെ സന്ദര്‍ശക വിസയില്‍ അബുദാബിയില്‍ കൊണ്ടുവരുന്നത്. ഇവിടെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ശേഷം ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ആനിക്ക് ജോലി ലഭിച്ചതോടെ ആനി കരാമയിലേക്ക് താമസം മാറുകയായിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ആനി അബിനില്‍ നിന്നും അകല്‍ച്ച കാണിക്കുകയുമുണ്ടായി. ഇതോടെ ആനിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് അബിന്‍ സംശയിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ആയിരിക്കാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 



യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗല്‍ സര്‍വീസസ് റീപാട്രിയേഷന്‍ ടീം അംഗം നിഹാസ് ഹാഷിം, എച്ച് ആര്‍ ഹെഡ് ലോയി അബു അംറ, ഇന്‍കാസ് യൂത്ത് വിംഗ് ദുബായ് ചാപ്റ്റര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഇതോടെയാണ് ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ സാധ്യതയൊരുങ്ങിയത്. ആനിമോള്‍ ഗില്‍ഡ 26 വയസായിരുന്നു പ്രായം. ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ യുഎഇയിലെത്തിയത്. ക്രഡിറ്റ് കാര്‍ഡ് സെയില്‍സിലായിരുന്നു ജോലി ചെയ്തിരുന്നത്. ആനി മോളുമായി അടുപ്പവും പരിചയവുമുള്ള തിരുവനന്തപുരം സ്വദേശിയായ സുഹൃത്താണ് ഇപ്പോള്‍ ഇവരുടെ മരണത്തെ തുടര്‍ന്ന് കസ്റ്റഡിയിലുള്ളത്. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.

എയര്‍പോര്‍ട്ടിലെ എ.ഐ ക്യാമറയാണ് കുടുക്കിയത്. ആനി മോളുടെ താമസ സ്ഥലത്ത് വെച്ചാണ് സംഭവം. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു. പ്രതിയുടെയോ കേസുമായി ബന്ധപ്പെട്ടതോ ആയ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആനി മോള്‍ ഗില്‍ഡയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല  (19 minutes ago)

യുവാവിന്റെ വീട്ടില്‍ നിന്നും നാടന്‍ തോക്ക് പിടികൂടി പൊലീസ്  (1 hour ago)

S Jaishankar പാകിസ്ഥാനുള്ള അടിയോ?  (1 hour ago)

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍  (1 hour ago)

ഇന്ന് നടന്ന ആക്രമണത്തില്‍ 64 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്  (1 hour ago)

പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി  (2 hours ago)

ലോറി ഡ്രൈവര്‍ അറസ്റ്റില്‍  (2 hours ago)

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്  (2 hours ago)

ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്  (2 hours ago)

ഏത് സാഹചര്യത്തിലും സമയബന്ധിതമായി ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കും  (3 hours ago)

അമ്മയെ കഴുത്തറുത്ത നിലയിലും മകന്‍ തൂങ്ങിമരിച്ച നിലയിലും  (3 hours ago)

ദുബായ് വിമാനത്തില്‍ പോകാനെത്തിയതായിരുന്നു യുവതി  (3 hours ago)

ഇലക്ട്രീഷ്യന്‍ ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്ന് സംഗീത പരിപാടി മാറ്റിവച്ചതാണ് സംഘര്‍ഷത്തിന് കാരണം  (3 hours ago)

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ  (3 hours ago)

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് കിരീടം ക്യുബര്‍സ്റ്റിന്; വനിതാ ടൂര്‍ണമെന്‍റില്‍ ഇന്‍ഫോസിസ് ജേതാക്കള്‍  (4 hours ago)

Malayali Vartha Recommends