നൂറ് കോടി രൂപയിലധികം നിക്ഷേപത്തില്‍ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്(സിയാല്‍) സമീപം സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ സ്റ്റേഷന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്....

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ സ്റ്റേഷന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തുമെന്നാണ് പ്രതീക്ഷ .ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബി.പി.സി.എല്‍) മേല്‍നോട്ടത്തില്‍ പൂനെയിലെ സോപാന്‍ ഒ ആന്‍ഡ് എം കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി ഒരുക്കുന്നത്. ഹൈഡ്രജന്‍ സ്റ്റേഷന്റെ നിര്‍മ്മാണവും ആദ്യ അഞ്ച് വര്‍ഷത്തെ നടത്തിപ്പുമാണ് സോപാന്‍ ഏറ്റെടുത്തിട്ടുള്ളത്.
ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉത്പാദനവും വിപണനവും ഇവിടെയുണ്ടാകും. ഹൈഡ്രജന്‍ ഉത്പാദന ചുമതല ബി.പി.സി.എല്ലിനാണ്. കാഴ്ച്ചയില്‍ സാധാരണ പെട്രോള്‍ പമ്പുകളെ പോലെയാണെങ്കിലും ഹൈഡ്രജന്‍ നിര്‍മ്മാണ യന്ത്രങ്ങള്‍ക്ക് മാത്രം ചെലവ് 40 കോടി രൂപയ്ക്കടുത്താണ്.
ആദ്യഘട്ടത്തില്‍ വിമാനത്താവളത്തിനകത്ത് ഉപയോഗിക്കുന്ന ബസുകളിലാണ് ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുക. ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കാവുന്ന 30 സീറ്റുകളുള്ള ബസ് കൊച്ചിയിലെത്തി.
അതേസമയം ഗ്രീന്‍ ഹൈഡ്രജന്‍ പ്രകൃതി സൗഹൃദ ഇന്ധനങ്ങളില്‍ ഏറെ പ്രതീക്ഷയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ രംഗത്തെ മുന്‍നിര കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇലക്ട്രോളിസിസ് പ്രക്രിയയിലൂടെ ജലം വിഘടിപ്പിച്ചാണ് ഹൈഡ്രജന്‍ ഉണ്ടാക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha