രൂപ നേട്ടത്തില്‍... വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ, സെന്‍സെക്സ് 300ലധികം പോയിന്റ് താഴ്ന്ന നിലയില്‍

ഡോളറിനെതിരെ തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 85.42 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് നേട്ടമായത്. എന്നാല്‍ എണ്ണവില ഉയരുന്നതും ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതും അടക്കമുള്ള ഘടകങ്ങള്‍ രൂപയെ പിന്നിലേക്ക് വലിക്കാന്‍ ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 300ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.
പ്രധാനമായി ഭാരതി എയര്‍ടെല്‍, എസ്ബിഐ, എച്ച്സിഎല്‍ ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളാണ് നഷ്ടം നേരിടുന്നത്. ഭാരത് ഇലക്ട്രോണിക്സ്, അദാനി എന്റര്‍പ്രൈസസ്, എന്‍ടിപിസി, മാരുതി സുസുക്കി ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha