ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ഭാര്യ മരിച്ചു...

സങ്കടക്കാഴ്ചയായി... ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് ഭാര്യ മരിച്ചു. പറവൂര്‍ കെടാമംഗലം ഇല്ലത്ത് കോളനിയില്‍ ജിജിലിന്റെ ഭാര്യ മിഥിലയാണ് (32) മരിച്ചത്.
ശരീരമാസകലം പരിക്കേറ്റ് ഗുരുതരനിലയിലായ ജിജിലിനെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10.50ഓടെ അത്താണി-ചെങ്ങമനാട് റോഡില്‍ അത്താണി കെ.എസ്.ഇ.ബി ഓഫിസിന് പടിഞ്ഞാറ് ഭാഗത്തെ കൊടുംവളവിലായിരുന്നു അപകടം നടന്നത്.
നെടുമ്പാശ്ശേരിയിലെ ബന്ധുവീട്ടില്‍ പോയി കെടാമംഗലത്തെ വീട്ടിലേക്ക് മടങ്ങുന്ന വഴി വിദേശത്ത് പോകാനായി കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു.
കുത്തനെയുള്ള വളവറിയാതെ കാര്‍ നേരെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനത്തിലുള്ളത്. അവശനിലയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മിഥില വഴിമധ്യേ മരിച്ചു.
"
https://www.facebook.com/Malayalivartha