കോഴിക്കോട് മുക്കം പി സി തീയറ്ററിന്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു...

തീയറ്ററിന്റെ പാരപ്പെറ്റില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി ചെന്നല്ലേരി കുഴിയില്‍ കോമളരാജന്‍ (43) ആണ് മരിച്ചത്. വെള്ളി രാവിലെ തീയറ്ററിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മുക്കം പൊലീസ് എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ച കോമളരാജന്റെ ഭാര്യ നിഷ തീയറ്ററില്‍ ശുചീകരണ തൊഴിലാളിയാണ്.
കോമളരാജന്‍ ചിലപ്പോള്‍ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. ഉറങ്ങുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണു കരുതുന്നത്. പരേതരായ അയ്യപ്പന്റേയും റാട്ടി അമ്മയുടേയും മകനാണ്. മകള്‍: സ്നേഹ. സഹോദരങ്ങള്‍: കമലാക്ഷി, വേലായുധന്.
https://www.facebook.com/Malayalivartha
























