Widgets Magazine
18
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...


ആഞ്ഞു വീശിയ പൊടിക്കാറ്റ് ചിക്കാഗോയില്‍ ഭീതി വിതച്ചു.. 23 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്...പ്രാഥമിക സംവിധാനം പോലും പൊടി ചുഴലിയില്‍ നഷ്ടമായി..കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥ..


കായക്കൊടിയിൽ ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ


ഗാസയിലെ മുഴുവന്‍ പലസ്തീനികൾക്കും മുന്നറിയിപ്പ്; ഒഴിഞ്ഞ് പോയില്ലെങ്കിൽ കനത്ത ബോംബിങ്...


അപ്രതീക്ഷിതമായ കടന്നു വരുന്ന മരണങ്ങൾ..വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു..ഞെട്ടലോടെ ഒരു ഗ്രാമം..

രാജ്യമുണ്ടേങ്കിലേ നമ്മളുള്ളൂ... വിദേശ രാജ്യങ്ങളിലേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ നിന്നും തരൂരിനെ കോണ്‍ഗ്രസ് വെട്ടിയത് ആ പേടി മൂലം; കോണ്‍ഗ്രസിനെ വെട്ടിലാക്കി തരൂരും

18 MAY 2025 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതിന് യെമൻ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...

കായക്കൊടിയിൽ ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു...അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത..ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്..

രാഷ്ട്രീയ ഇച്ഛാശക്തി, ഭരണപരമായ കാര്യക്ഷമത, ജനങ്ങളുടെ അചഞ്ചലമായ പിന്തുണ എന്നിവ ഉണ്ടെങ്കിൽ നമുക്ക് നേടാൻ കഴിയുന്നതിന്റെ തെളിവാണ് ഈ പദ്ധതികൾ; റോഡുകൾ ജീവരേഖകളെന്നനിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

അങ്ങനെ കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍. പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്ക് ശശി തരൂര്‍ എംപിയെ ശുപാര്‍ശ ചെയ്യാതിരുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ്ബ്രാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചിരുന്നത്.

കോണ്‍ഗ്രസ് നല്‍കിയ പട്ടികക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിക്കുകയാണ്. പാക് അനുകൂലികളെയാണ് കോണ്‍ഗ്രസ് പട്ടികയിലുള്‍പ്പെടുത്തിയതെന്നാണ് ബിജെപി വിമര്‍ശനം. പട്ടികയിലുള്ള ഗൗരവ് ഗോഗോയ്യും ഭാര്യയും പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നെന്നും പാക് ഏജന്റുമാരാണെന്നുമുള്ള അംസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നാളുകളായി ഉന്നയിക്കുന്ന ആക്ഷേപം ബിജെപി ഓര്‍മ്മപ്പെടുത്തി. പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവരാണ് നാസിര്‍ ഹുസൈന്‍ എംപിയുടെ അനുയായികളെന്നും ബിജെപി വക്താവ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു.

അടുത്ത വെള്ളിയാഴ്ച മുതല്‍ രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ദൗത്യത്തില്‍ 7 സംഘങ്ങളെയാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്കയക്കുന്നത്. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാനെ തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ നയ തന്ത്രപരിപാടി. 7ല്‍ മൂന്ന് സംഘങ്ങളെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് നയിക്കുന്നത്. ഓരോ പാര്‍ട്ടികളോടും പ്രതിനിധി സംഘത്തിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ദൗത്യത്തിന്റെ ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടിരുന്നു.

ശശി തരൂരിനെ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് പട്ടിക നല്‍കിയത്. ശശി തരൂര്‍ പാര്‍ട്ടി പരിഗണിച്ച വ്യക്തിയല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയിലെ വിവരങ്ങള്‍ പാര്‍ട്ടി വക്താവ് ജയറാം രമേശ് പുറത്ത് വിട്ടു. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ്ബ്രാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ പേരുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം ശശി തരൂരിനെ ഉള്‍പ്പെടുത്തി. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തിന്റെ തലവനായാണ് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി തരൂരിനെ ഉള്‍പ്പെടുത്തിയത്. തനിക്ക് കിട്ടിയ ക്ഷണത്തെ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രതികരിച്ച തരൂര്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണിതാവായാണ് താന്‍ പങ്കെടുക്കുന്നതെന്ന പരോക്ഷ സൂചന നല്‍കി. 'രാജ്യ താല്‍പര്യമാണ് പ്രധാനം. അഞ്ച് രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കാനുള്ള ക്ഷണം വലിയ അംഗീകാരമാണ്'. തരൂര്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ കുറെ നാളുകളായി തരൂരും കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് പ്രതിനിധി സംഘത്തിലേക്കുള്ള പട്ടികയിലും പ്രതിഫലിച്ചിരിക്കുന്നത്. പാര്‍ട്ടി നിലപാടാണ് പൊതു സമൂഹത്തില്‍ പറയേണ്ടതെന്ന ലക്ഷ്മണ രേഖ കോണ്‍ഗ്രസ് വരച്ചെങ്കിലും വിദേശ കാര്യ വിഷയത്തിന്റെ ഇപ്പോള്‍ എങ്ങനെയാണോ പ്രതികരിക്കുന്നത് അങ്ങനെ തന്നെയാകും തുടര്‍ന്നെന്നും തരൂര്‍ തിരിച്ചടിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്ന തരൂര്‍ ദൗത്യ സംഘത്തലവനായതും സ്വാഭാവികം.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരാണെന്നും താന്‍ അഭിമാനത്തോടെ യെസ് പറഞ്ഞുവെന്നും ശശി തരൂര്‍. താനൊരു പാര്‍ലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ്. വിവാദം കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്ററി കാര്യ മന്ത്രിയാണ് തന്നെ വിളിച്ചത്. ഈ ക്ഷണത്തെ കുറിച്ച് താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. 88 മണിക്കൂര്‍ നീണ്ട യുദ്ധം നമ്മള്‍ കണ്ടതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണുന്നില്ല. ഭാരതം ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ അത് നിറവേറ്റണം. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണും. ആര്‍ക്കും എന്നെ അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ കഴിയില്ല. ദേശസേവനം പൗരന്മാരുടെ കടമയാണ് എന്നാണ് എന്റെ വിശ്വാസം. എന്നെ ക്ഷണിച്ചത് കൊണ്ട് താന്‍ പോകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ശശി തരൂരിനെ കൂടാതെ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘങ്ങളെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ളവരാണ് നയിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിന്റെ സഞ്ജയ് കുമാര്‍ ഝാ, ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് ശ്രീകാന്ത് ഷിന്‍ഡെ, പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ കനിമൊഴി, എന്‍സിപിയുടെ സുപ്രിയ സുലേ എന്നിവരും ഓരോ സംഘത്തെ നയിക്കുമെന്നാണ് തീരുമാനം.

ഏഴ് സംഘങ്ങളെയാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്നത്. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാനെ തുറന്നു കാട്ടാനുള്ള ഇന്ത്യയുടെ നയതന്ത്ര പരിപാടി. ഏഴില്‍ മൂന്ന് സംഘങ്ങളെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് നയിക്കുന്നത്. ഓരോ പാര്‍ട്ടികളോടും പ്രതിനിധി സംഘത്തിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ദൗത്യത്തിന്റെ ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ശശി തരൂരിനെ ഒഴിവാക്കിയാണ് പട്ടിക നല്‍കിയത്. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ്ബ്രാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചത്. ശശി തരൂര്‍ പാര്‍ട്ടിയുടെ ചോയ്‌സ് അല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയിലെ വിവരങ്ങള്‍ പാര്‍ട്ടി വക്താവ് ജയറാം രമേശ് പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പേരുകളൊന്നും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം ശശി തരൂരിനെ ഉള്‍പ്പെടുത്തി. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തിന്റെ തലവനായാണ് ശശി തരൂരിനെ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ കുറേ നാളുകളായി ശശി തരൂരും കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് പ്രതിനിധി സംഘത്തിലേക്കുള്ള പട്ടികയിലും പ്രതിഫലിച്ചിരിക്കുന്നത്. പാര്‍ട്ടി നിലപാടാണ് പൊതു സമൂഹത്തില്‍ പറയേണ്ടതെന്ന ലക്ഷ്മണ രേഖ കോണ്‍ഗ്രസ് വരച്ചിരുന്നു. എന്നാല്‍ വിദേശ കാര്യ വിഷയത്തിന്റെ ഇപ്പോള്‍ എങ്ങനെയാണോ പ്രതികരിക്കുന്നത് അങ്ങനെ തന്നെയാകും തുടര്‍ന്നെന്നും തരൂര്‍ തിരിച്ചടിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് നല്‍കിയ പട്ടികക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. പട്ടികയിലുള്ള ഗൗരവ് ഗോഗോയ്യും ഭാര്യയും പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നെന്നും പാക് ഏജന്റുമാരാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നാളുകളായി ഉന്നയിക്കുന്ന ആക്ഷേപം ബിജെപി ഓര്‍മ്മപ്പെടുത്തി. പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവരാണ് നാസിര്‍ ഹുസൈന്‍ എംപിയുടെ അനുയായികളെന്നും ബിജെപി വക്താവ് അമിത് മാളവ്യ സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ചു.

തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ജനത്തിന് മതിയായെങ്കില്‍ അവര്‍ക്ക് മാറ്റാന്‍ തീരുമാനിക്കാം. ഇത്തവണത്തേത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്.

ലീഗ് റാലിയിലെ പലസ്തീന്‍ പരാമര്‍ശത്തില്‍ തിരുത്തില്ലെന്നും ശശി തരൂര്‍ പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണ്, പറഞ്ഞത് പാര്‍ട്ടി ലൈനാണ്. ഗാസ വിഷയത്തില്‍ എല്ലാ കാലത്തും ഒരേ നിലപാടാണ് എടുത്തത്. ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട. യുദ്ധം നിര്‍ത്തി ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരപ്രവര്‍ത്തനത്തിനു പിന്തുണ നല്‍കുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകള്‍ ജയറാം രമേശ് പുറത്തുവിട്ടു. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ഗൗരവ് ഗഗോയ്, സയ്ദ് നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. എന്നാല്‍, കേന്ദ്രം പുറത്തുവിട്ട പട്ടികയില്‍ തരൂരിന്റെ പേരുണ്ടായിരുന്നു. സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ മാറിനില്‍ക്കാനാകില്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.

വിദേശത്തേക്ക് സംഘത്തെ അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടൊപ്പം നിന്നെങ്കിലും പാര്‍ട്ടിയോട് ആലോചിക്കാതെ തരൂരിനെ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചതായാണ് സൂചന. വിദേശത്തേക്ക് അയയ്ക്കേണ്ട സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട ആളുകളെക്കുറിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിരുന്നതായി ജയറാം രമേശ് സമൂഹമാധ്യമത്തില്‍ കുറിച്ചു. പട്ടിക നല്‍കാന്‍ നിര്‍ദേശിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് ഈ നാലുപേരുകള്‍ കൈമാറിയതായും ജയറാം രമേശ് പറഞ്ഞു.

ഏഴു സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതില്‍ ഒന്നിനെ നയിക്കാന്‍ ശശി തരൂരിനെ ചുമതലപ്പെടുത്തി. യുകെയുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ നിന്ന് ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, ജോണ്‍ ബ്രിട്ടാസ് എന്നീ എംപിമാരും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗള്‍ഫിലേക്കും 3 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്.

10 ദിവസത്തെ ദൗത്യത്തിനു മുന്‍പ് എംപിമാര്‍ക്കു വിദേശകാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കും. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സംഘത്തിനു ബിജെപി എംപി രവിശങ്കര്‍ പ്രസാദ് നേതൃത്വം നല്‍കും. മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കും. കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എന്‍സിപി), ഏക്‌നാഥ് ഷിന്‍ഡെ (ശിവസേന) എന്നിവരും ഓരോ സംഘങ്ങളെ നയിക്കും. പാക്കിസ്ഥാനും വിവിധ ഭീകരസംഘടനകള്‍ക്കുമെതിരെ നടപടിക്കുള്ള നീക്കങ്ങള്‍ യുഎന്നില്‍ ഉള്‍പ്പെടെ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ആഗോള വേദിയില്‍ ഇന്ത്യയുടെ പക്ഷം അവതരിപ്പിക്കാന്‍ സര്‍വകക്ഷി പ്രതിനിധി സംഘം തയ്യാറാണ്. ഏഴ് സര്‍വകക്ഷി പ്രതിനിധി സംഘങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം തീരുമാനിച്ചിരുന്നു. ഈ പ്രതിനിധി സംഘം അടുത്ത ആഴ്ച മുതല്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന പങ്കാളി രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ശശി തരൂറും, ജോണ്‍ ബ്രിട്ടാസും ഉള്‍പ്പെടുന്നുണ്ട്. അമേരിക്കയിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് ശശി തരൂര്‍ ആണ്. അതേ സമയം ജോണ്‍ ബ്രിട്ടാസ് ജപ്പാനിലേക്കുള്ള പ്രതിനിധി സംഘത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

കശ്മീര്‍, ഭീകരവാദം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയിലെ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായിട്ടാണ് സര്‍വകക്ഷി പ്രതിനിധി സംഘം രൂപീകരിച്ചിരിക്കുന്നത്. പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ ഓരോ ലീഡറിന്റെയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് പോകും.

അമേരിക്ക, ബ്രിട്ടന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി ഇന്ത്യയുടെ പക്ഷം അവതരിപ്പിക്കും. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ജപ്പാനിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍

സഞ്ജയ് ഝാ എംപി, ജനതാദള്‍ യുണൈറ്റഡ് (നേതാവ്)

സല്‍മാന്‍ ഖുര്‍ഷിദ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയും

മോഹന്‍ കുമാര്‍ വിരമിച്ച ഇന്ത്യന്‍ നയതന്ത്രജ്ഞന്‍

യൂസഫ് പഠാന്‍ മുന്‍ ക്രിക്കറ്റ് കളിക്കാരനും ഇപ്പോഴത്തെ പാര്‍ലമെന്റ് അംഗവും.

ഹിമാന്‍ഷ് ജോഷി പാര്‍ലമെന്റ് അംഗം

ജോണ്‍ ബ്രിട്ടാസ് എംപി, സിപിഐ എം

വിക്രംജിത് വര്‍ഷ്‌നേയ പാര്‍ലമെന്റ് അംഗം

പ്രധാന്‍ ബറുവ പാര്‍ലമെന്റ് അംഗം

അപരാജിത സാരംഗി പാര്‍ലമെന്റ് അംഗം, (ബിജെപി)

അമേരിക്കയിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍

ശശി തരൂര്‍ (നേതാവ്)

ശംഭവി ചൗധരി

സര്‍ഫ്രാസ് അഹമ്മദ്

സുദീപ് ബന്ദോപാധ്യായ

ഹരീഷ് ബാലയോഗി

ശശാങ്ക് മണി ത്രിപാഠി

ഭുവനേശ്വര്‍ കലിത

മിലിന്ദ് ദിയോറ

തരണ്‍ജിത് സിംഗ് സന്ധു, അമേരിക്കയിലെ അംബാസഡര്‍.

വരുണ്‍ ജെഫ്, ഡയറക്ടര്‍ (ഐഒആര്‍)

അതിനിടെ തുര്‍ക്കിയുടെ പ്രവര്‍ത്തികളും ചര്‍ച്ചയാകുന്നു. വലിയ യുദ്ധക്കളികള്‍ കളിക്കുകയും അമേരിക്കയുടെ രഹസ്യ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന ഏകാധിപതിയായ നേതാവാണ് തുര്‍ക്കിയുടെ എര്‍ദോഗാന്‍. ഇന്തോ-പാക് സംഘര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും കോടികളുടെ ബിസിനസ് നഷ്ടമായിട്ടും പാകിസ്ഥാനുമായി ചേര്‍ന്ന് നില്‍ക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് എര്‍ദോഗാന്‍.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് തുര്‍ക്കിയെ ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യം ഇന്ത്യയില്‍ ശക്തമായത്. ഇന്ത്യയിലേക്കുള്ള ആപ്പിള്‍ ഇറക്കുമതി നിരോനം, മാര്‍ബിള്‍ ഇറക്കുമതി നിരോധനം, ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ക്ലിയന്‍സ് ബിസിനസിലേര്‍പ്പെട്ട സെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കല്‍ തുടങ്ങി ഏകദേശം 284 കോടി ഡോളറിന്റെ ബിസിനസ് നഷ്മമാണ് തുര്‍ക്കിക്ക് ഉണ്ടായത്. എന്നിട്ടും തുര്‍ക്കിയുടെ ഏകാധിപതിയായ എര്‍ദോഗാന്‍ എന്ന യുദ്ധക്കൊതീയന് അല്‍പം പോലും കുലുക്കമില്ല.

ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് എര്‍ദോഗാന്‍. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഇദ്ദേഹവുമായുള്ള എതിര്‍പ്പ് പല വിധത്തിലും ഇന്ത്യയ്ക്ക് ഭാവിയില്‍ ഭീഷണി ആകാന്‍ സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതിന് യെമൻ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്  (13 minutes ago)

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...  (19 minutes ago)

കായക്കൊടിയിൽ ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ  (27 minutes ago)

Chicago സര്‍വ്വ നാശിയായി സമാനമായ പൊടിക്കാറ്റ്;  (28 minutes ago)

ഗാസയിലെ മുഴുവന്‍ പലസ്തീനികൾക്കും മുന്നറിയിപ്പ്; ഒഴിഞ്ഞ് പോയില്ലെങ്കിൽ കനത്ത ബോംബിങ്...  (1 hour ago)

കാരണമിത്  (1 hour ago)

RAHUL GANDHI എക്‌സിലെ ചോദ്യങ്ങള്‍  (1 hour ago)

RAIN ALERT മുന്നറിയിപ്പുകൾ ഇങ്ങനെ  (1 hour ago)

ISRO റോക്കറ്റും ഉപഗ്രഹവും നഷ്ടം  (1 hour ago)

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അറസ്റ്റില്‍  (5 hours ago)

രാജ്യമുണ്ടേങ്കിലേ നമ്മളുള്ളൂ... വിദേശ രാജ്യങ്ങളിലേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ നിന്നും തരൂരിനെ കോണ്‍ഗ്രസ് വെട്ടിയത് ആ പേടി മൂലം; കോണ്‍ഗ്രസിനെ വെട്ടിലാക്കി തരൂരും  (5 hours ago)

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകം എടുത്താലും അതില്‍ ലഹരിയുടെ പങ്ക് കാണാന്‍ സാധിക്കും; ലഹരി വലയില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്ര  (8 hours ago)

സര്‍ക്കാര്‍ നടപടി തികഞ്ഞ അല്‍പ്പത്തരമാണ്;സ്മാര്‍ട്ട് സിറ്റി റോഡ് പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍  (8 hours ago)

ആരൊക്കെ ഏതൊക്കെ രീതിയില്‍ ഭീഷണിപ്പെടുത്തിയാലും നിങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേയ്‌ക്കെല്ലാം കോണ്‍ഗ്രസ് കടന്നു വരും; സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്  (8 hours ago)

രാഷ്ട്രീയ ഇച്ഛാശക്തി, ഭരണപരമായ കാര്യക്ഷമത, ജനങ്ങളുടെ അചഞ്ചലമായ പിന്തുണ എന്നിവ ഉണ്ടെങ്കിൽ നമുക്ക് നേടാൻ കഴിയുന്നതിന്റെ തെളിവാണ് ഈ പദ്ധതികൾ; റോഡുകൾ ജീവരേഖകളെന്നനിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത  (8 hours ago)

Malayali Vartha Recommends