കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?

ആണവ അടിയന്തര സാഹചര്യങ്ങളിൽ വിന്യസിക്കപ്പെടുന്ന അപൂർവ യുഎസ് നിരീക്ഷണ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിക്ക് സമീപം പറക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് കിരാന കുന്നുകളെക്കുറിച്ചുള്ള ആകാംക്ഷ സമൂഹ മാധ്യമങ്ങളിൽ വർദ്ദിക്കുകയാണ്. കിരാന ഹിൽസിലെ ഉൾപ്പെടെയുള്ള പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന വാർത്ത ഇന്ത്യ നിഷേധിച്ചിരുന്നു. എന്നിരുന്നാലും, ആണവ അടിയന്തര സാഹചര്യങ്ങളിൽ വിന്യസിക്കുന്ന ഒരു അപൂർവ യുഎസ് നിരീക്ഷണ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിക്ക് സമീപം പറക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന്, ഈ സ്ഥലത്തെക്കുറിച്ചുള്ള കൗതുകം വർദ്ദിക്കുകയായിരുന്നു. യുഎസ് ബി-350 എഎംഎസ് 'ന്യൂക്ലിയർ എമർജൻസി റെസ്‌പോൺസ്' വിമാനം കണ്ടതായി ആണ് ആരോപണം.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ അടുത്തിടെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ്, ഈ നിഗൂഢത ഉയരുന്നത്. B-350 AMS ഒരു സാധാരണ രഹസ്യാന്വേഷണ ജെറ്റല്ല; യുഎസ് ഊർജ്ജ വകുപ്പാണ് ഇത് പ്രവർത്തിപ്പിക്കുന്നത്, റേഡിയേഷൻ ചോർച്ച അല്ലെങ്കിൽ അനധികൃത ആണവ സ്ഫോടനങ്ങൾ പോലുള്ള ആണവ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഇത് അയയ്ക്കൂ.
ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിന് ശേഷമുള്ള ദുരന്ത വിലയിരുത്തലുകളും യുഎസിലെ വിവിധ പരീക്ഷണ കേന്ദ്രങ്ങളും ഇതിന്റെ മുൻകാല വിന്യാസങ്ങളിൽ ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha