സനോജിന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് പതിവ് യാത്ര; പ്രണയത്തിനിടെ ഒരുമിച്ച് ജീവിതം; രഹസ്യമായി ചിത്രങ്ങൾ പകർത്തി അയച്ചത് ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കൾക്ക്....

കൈമനത്ത് ഒഴിഞ്ഞ പുരയിടത്തില്‍ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എങ്കിലും കൊലപാതകസാധ്യതയും പരിശോധിക്കുന്നുണ്ട്. ഷീജയുടെ ആണ്‍സുഹൃത്ത് സജികുമാറിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊലപാതക സാധ്യത ഉണ്ടോ എന്നു വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. സജിയുടെ വീടിന്റെ തൊട്ടടുത്ത പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സജികുമാറിന്റെ നിരന്തര ഭീഷണിയെ തുടർന്ന് ഇവര്‍ ജീവനൊടുക്കിയതാണെന്നാണു നിഗമനം. ഇയാള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
കോവിഡ് സമയത്താണ് സജികുമാറും ഷീജയും പരിചയപ്പെട്ടത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ സജികുമാര്‍, അതുകാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷീജയുമായുള്ള ഇയാളുടെ ഫോണ്‍ ചാറ്റില്‍ ഭീഷണി സംബന്ധിച്ച തെളിവുകളുണ്ട്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് സംഭവദിവസം ഷീജയെ ഇയാള്‍ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഷീജയ്ക്കു ജീവന്‍ നഷ്ടമായിരിക്കുന്നത്. ഷീജ ജീവനൊടുക്കിയതാണോ അതോ അവരെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വ്യാഴാഴ്ച രാത്രി പുരയിടത്തില്‍നിന്നു സ്ത്രീയുടെ നിലവിളിയും തീയും പുകയുമുയരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശബ്ദം കേട്ട് ഇവരെത്തിയപ്പോഴേക്കും ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം പൂര്‍ണമായി കത്തിയിരുന്നു. കരുമത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണു മൃതദേഹം ഷീജയുടെതാണെന്നു കണ്ടെത്തിയത്.
പരേതനായ മുരളി - സുധർമ്മ ദമ്പതികളുടെ മകളാണ് അവിവാഹിതയായ ഷീജ. വ്യാഴാഴ്ച രാത്രി 10.10ഓടെ കരമന - കളിയിക്കാവിള റോഡിലെ കുറ്റിക്കാട് ലെയിനിലെ ഒഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. നിലവിളി കേട്ട് സമീപവാസികൾ നോക്കുമ്പോൾ, വാഴത്തോട്ടത്തിൽ ഒരാൾ നിന്ന് കത്തുന്നതാണ് കണ്ടത്. നാട്ടുകാർ ഇവിടേക്ക് എത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് ഷീജയുടെ ആൺ സുഹൃത്ത് പിടിയിലായി.
കൊവിഡ്‌സമയത്താണ് സജികുമാറെന്ന സനോജിനെ ഷീജ പരിചയപ്പെട്ടതെന്ന് സഹോദരി ഷീബ പറയുന്നു. ജോലി കഴിഞ്ഞ് കൈമനത്ത് ബസിറങ്ങി വീട്ടിലേക്ക്, സനോജിന്റെ ഓട്ടോയിലാണ് ഷീബ വന്നിരുന്നത്. തുടർന്ന് ഇവർ അടുപ്പത്തിലായി. കുറച്ചു കാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. ഈ സമയത്ത് ഷീജയുടെ സ്വകാര്യ ദൃശ്യങ്ങൾ സനോജ് ഫോണിൽ പകർത്തിയിരുന്നു. പിന്നീട്ഇതുവച്ച് ചേച്ചിയെ ഇയാൾ ഭീഷണി പ്പെടുത്തിയിരുന്നതായി ഷീബ പറയുന്നു. പണത്തിനായി ശല്യം തുടർന്നപ്പോൾ സനോജുമായുള്ള ബന്ധം ഷീജ മതിയാക്കിയതാണ് ഇയാളെ പ്രകോപിപ്പിച്ചതത്രെ.
ഇതോടെ ടെക്സ്റ്റയിൽസിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ശല്യം കാരണം കഴിഞ്ഞ 4 ദിവസം ചേച്ചി ജോലിക്ക് പോയിരുന്നില്ലെന്നും ഷീബ പറഞ്ഞു. ഇയാൾ വീണ്ടും സ്നേഹം നടിച്ച് ഫോണിലുള്ള ദൃശ്യങ്ങൾ മാറ്റാമെന്നു പറഞ്ഞ് സഹോദരിയെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതാണെന്നും ഷീബ പൊലീസിനോട് പറഞ്ഞു. ഇത്കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും,തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഷീജയുടെ ഇളയമ്മയുടെ മകൻ കൈമനം സുരേഷും പറയുന്നു. ഇന്നലെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഫോർട്ട് എ.സി എ.പ്രസാദി ന്റെ നേതൃത്വത്തിലുള്ള പൊലീസ്‌സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇന്നലെ രാവിലെയോടെയാണ് മരിച്ചത് ഷീജയാണെന്ന് തിരിച്ചറിഞ്ഞത്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha