പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതിന് യെമൻ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്

പ്രായപൂർത്തിയകത്ത കുട്ടികളുടെ അശ്ലീലച്ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട കേസിൽ യമൻ സ്വദേശി അബ്ദുള്ള അലി അബ്ദോ അൽ ഹദാദിനെ കോടതി പിരിയുന്നതു വരെ വെറുംതടവും പതിനായിരം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ആർ.രേഖ ശിക്ഷിച്ചു.പ്രായപൂർത്തിയാകാത കുട്ടികളുടെ അശ്ലീലച്ചിത്രങ്ങളും വീഡിയോകളും കാണുന്നത് നിരോധിച്ചിട്ടുള്ളതാണ് . നിരോധിച്ച ഇത്തരം വീഡിയോകൾ 2020 ഡിസംബർ ഇരുപത്തി ഏഴിന് ഉച്ചയ്ക്ക് പ്രതി കണ്ടതായി സൈബർ സെല്ലിൽ വിവരം ലഭിച്ചു.തുടർന്ന് വഞ്ചിയൂർ പോലീസ് പ്രതി ജോലിചെയ്തിരുന്ന ഈഞ്ചക്ക്ൽ ഉള്ള റെസ്റ്റോറന്റിൽ എത്തി മൊബൈൽ പരിശോദിചു.
മൊബൈൽ പരിശോധിച്ചപ്പോൾ കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകൾ പോലീസ് കണ്ടത്തിയില്ല .അതിനാൽ കേസ് എഴുതിതള്ളി . ശാസ്ത്രീയ പരീക്ഷണത്തിനായി ഫോൺ ഫോറൻസിക് ലബോറട്ടറിയിൽ പോലീസ് അയച്ചു.ശാസ്‌ത്രീയ പരിശോധനയിൽ പ്രതി ഫോണിൽ കണ്ട വീഡിയോകൾ വീണ്ടെടുത്തപ്പോൾ അതിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതായി തെളിഞ്ഞു.
ശാസ്ത്രീയ പാർശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് വീണ്ടും കേസ് എടുക്കുകയായിരുന്നു. വീഡിയോകളിൽ കാണുന്ന കുട്ടികളെ കണ്ടെത്താനകത്തത്തിനാൽ ഇവരുടെ പ്രായം തെളിയിക്കാൻ പറ്റാറില്ല .അതിനാൽ ഇത്തരം കേസുകൾ ശിക്ഷിക്കാറില്ല.എന്നാൽ കുട്ടികൾ പ്രായപൂർത്തിയായിട്ടില്ല എന്ന് പ്രോസിക്യൂഷൻ ശാസ്ത്രീയമായി തെളിയിച്ചതിനാലാണ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്പ്രോ സിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.ഒമ്പത് സാക്ഷികളെ വിസ്തരിച്ചു.പതിനഞ്ച് രേഖകളും രണ്ട് തോണ്ടി മുതലുകളും ഹാജരാക്കി.വഞ്ചിയൂർ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഉമേഷ്,വി.വി.ദീപിൻ ഹാജരായി.
https://www.facebook.com/Malayalivartha