എസ്.ബി.ഐയിൽ ഓഫിസറാകാം.. 2964 ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൾ ബേസ്ഡ് ഓഫിസർമാരെ നിയമിക്കുന്നു (പരസ്യനമ്പർ CRPD/CBO/2025-26/03). വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള എസ്.ബി.ഐ സർക്കിളുകളിലായി ബാക് ലോഗ് അടക്കം ആകെ 2964 ഒഴിവുകളുണ്ട്. കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം സർക്കിളിൽ 116 ഒഴിവുണ്ട്. എസ്.സി/എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് സംവരണമുണ്ട്.
ഓൺലൈൻ പരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ, പ്രാദേശിക ഭാഷാ പരിജഞാന പരീക്ഷ എന്നിങ്ങനെ നാല് ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ടാവും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bank.sbi/web/careers/current-openingsൽ. ഏതെങ്കിലും ഒരു സർക്കിളിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യം. ഇന്റഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രി, മെഡിക്കൽ, എൻജിനീയറിങ് ബിരുദം, ചാർട്ടേർഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 30.4.2025ൽ 21-30 വയസ്സ്. 1995 മേയ് ഒന്നിന് മുമ്പോ 2004 ഏപ്രിൽ 30ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഇളവുണ്ട്.
ഏതെങ്കിലും ഷെഡ്യൂൾഡ് കമേർഷ്യൽ ബാങ്കിൽ/റീജിയനൽ റൂറൽ ബാങ്കിൽ/മറ്റ് അംഗീകൃത ബാങ്കിൽ (ബിരുദം നേടിയതിനുശേഷം) രണ്ടു വർഷത്തിൽ കുറയാത്ത ‘ഓഫിസർ’ ആയി പ്രവൃത്തി പരിചയമുണ്ടായിരിക്കണം. അപേക്ഷിക്കുന്ന സർക്കിളിലെ പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും മനസ്സിലാക്കാനുമുള്ള പ്രാവീണ്യമുണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം അതേ സർക്കിളിലെ ബാങ്ക് ശാഖയിലാവും നിയമനവും.
അപേക്ഷാഫീസ് ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 750 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനിൽ മേയ് 29 വരെ അപേക്ഷിക്കാം. ഇതിനുള്ള നിർദേശങ്ങളും സെലക്ഷൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ വിശദവിവരങ്ങളും വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവരെ 48,480-85,920 രൂപ ശമ്പളനിരക്കിൽ ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറായി നിയമിക്കും. ഡി.എ, എച്ച്.ആർ.എ, സി.സി.എ, ചികിത്സസഹായം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha