മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ചെല്‍സിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ചെല്‍സിക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി വിജയിച്ചത്.
ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ മാര്‍ക് കുകുറെല്ല ആണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ ചെല്‍സിക്ക് 66 പോയിന്റായി. നിലവില്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് ചെല്‍സി.
https://www.facebook.com/Malayalivartha