അനാവശ്യ വിവാദങ്ങളും ഉയരുകയാണ്..കേന്ദ്രസര്‍ക്കാരിനെ വിചാരണ ചെയ്ത് വീണ്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് രാഹുല്‍..

വെടി നിർത്തലൊക്കെ വന്നതിന് പിന്നാലെ ചില അനാവശ്യ വിവാദങ്ങളും ഉയരുകയാണ് . കേന്ദ്രസര്‍ക്കാരിനെ വിചാരണ ചെയ്ത് വീണ്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.
ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്ത് വന്നത്. പാക്കിസ്ഥാനെ ഇന്ത്യന്‍ നീക്കം അറിയിച്ചത് കുറ്റകരമാണെന്നും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ തന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ കുറിച്ചു. എന്നാല്‍ ഭീകര കേന്ദ്രങ്ങളെല്ലാം തകര്‍ത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന
മുന്നറിയിപ്പ് പാകിസ്ഥാന് നല്‍കിയതെന്ന് ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വിശദീകരിച്ചിരുന്നു.ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പല പ്രതികരണങ്ങളും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ പാക്കിസ്ഥാനിലെ മാധ്യമങ്ങളടക്കം ചര്‍ച്ചയാക്കിയത് വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെടക്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തി
വീണ്ടും രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്, വെടിനിര്‍ത്തല്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് പ്രത്യേക കത്ത് എഴുതിയിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനമല്ല, മറിച്ച് സര്‍വകക്ഷി സമ്മേളനമാണ് വേണ്ടതെന്ന് ഇന്ത്യമുന്നണിയിലെ പ്രമുഖ കക്ഷിനേതാക്കള്‍ പ്രതികരിച്ചിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാന്‍, പാക് അധീന കശ്മീരില്‍ നടന്ന വ്യോമാക്രമണങ്ങള്‍ക്കും ശേഷം സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം വിളിച്ചിരുന്നു.
https://www.facebook.com/Malayalivartha