സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയ സ്ത്രീ ഇടിമിന്നലേറ്റ് മരിച്ചു

കളമശ്ശേരിയില്‍ മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചു. രാത്രി 10.45 നാണ് ലൈലയ്ക്ക് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്.
മെയ് 19, 20 തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.മെയ് 19ന് വടക്കന്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും മുന്നറിയിപ്പ് നല്കി
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ കേരളത്തിലും മഴ സജീവമായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മെയ് 16 മുതല്‍ 22 വരെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത. മധ്യകേരളത്തില്‍ ഒഴികെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 23 മുതല്‍ 29 വരെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭ്യമായേക്കും.
https://www.facebook.com/Malayalivartha