കായക്കൊടിയിൽ ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

കുറ്റ്യാടി കായക്കൊടിയിൽ ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം അറിയിച്ചു. ഭൂമിക്കടിയിൽ ചെറിയ ചലനം ഉണ്ടായാതാകാമെന്നും വിശദ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും ജിയോളജിക്കൽ വിഭാഗം വ്യക്തമാക്കി. റിപ്പോർട്ട് നാളെ കളക്ടർക്ക് സമർപ്പിക്കുമെന്നും ജിയോളജിസ്റ് സി എസ് മഞ്ജു വ്യക്തമാക്കി. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജിക്കൽ വിഭാഗം വ്യക്തമാക്കി. ഇന്നലെയായിരുന്നു കുറ്റ്യാടി കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനമുണ്ടായതായി അനുഭവപ്പെട്ടത്.
കായക്കൊടി എള്ളിക്കാം പാറയിലാണ് ഭൂചലനമുണ്ടായതായി നാട്ടുകാര്‍ പറയുന്നത്. കായക്കൊടി പഞ്ചായത്തിലെ 4, 5 വാർഡുകളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഭൂചലനം അനുഭവപ്പെട്ടതായാണ് നിലവിലെ വിവരം. ഇന്നലെ രാവിലെ 7.30-നാണ് ചെറിയ രീതിയിൽ ഭൂചലനം ആദ്യം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30 ഓടെ വീണ്ടും ഭൂചലനമുണ്ടായി. ഇന്ന് കുറച്ചുകൂടി ശക്തിയിലാണ് അനുഭവപ്പെട്ടതെന്നും പ്രദേശവാസികള്‍ പറയുന്നു.
സെക്കന്റുകൾ മാത്രം നീണ്ടു നിന്ന ഭൂചലനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ പ്രത്യേക ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. പരിഭ്രാന്തരായ ജനം വീടുവിട്ട് പുറത്തിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. നാളെ വിദഗ്ധസംഘം പരിശോധന നടത്തും.
എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നുവെന്നും ഇ കെ വിജയന്‍ എം എല്‍ എ പറഞ്ഞു. എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനമുണ്ടായത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട നാട്ടുകാർ പലരും വീടുവിട്ടിറങ്ങി. വില്ലേജ് ഓഫീസറും പൊലീസും ഭൂചനമുണ്ടായയിടത്ത് പ്രാഥമിക പരിശോധന നടത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നും നാട്ടുകാർ പറയുമ്പോൾ . ഭൂചലന മാപിനികളിൽ ഒന്നും രേഖപ്പെടുത്തിയില്ല. ഉച്ചത്തിലുള്ള ശബ്ദം കേട്ട നാട്ടുകാർ വീടുവിട്ടിറങ്ങി. സെക്കൻ്റുകൾ മാത്രമാണ് ചലനം തുടർന്ന് തന്ന നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha