യൂനിയൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ ആകാം

കേന്ദ്ര പൊതുമേഖലാ സംരംഭമായ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. 500 ഒഴിവുകളുണ്ട്. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ ഒന്ന് വിഭാഗത്തിൽപെടുന്ന അസിസ്റ്റന്റ് മാനേജർ- ക്രെഡിറ്റ് (250 ഒഴിവ്), ഐ.ടി (250) തസ്തികയിലാണ് നിയമനം. ശമ്പളനിരക്ക് 48,480-85,920 രൂപ. ക്ഷാമബത്ത, സ്പെഷൽ അലവൻസ്, ചികിത്സാ സഹായം അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.unionbankofindia.co.inൽ.
യോഗ്യത: അസിസ്റ്റന്റ് മാനേജർ-ക്രെഡിറ്റ്, അംഗീകൃത സർവകലാശാല ബിരുദവും സി.എ/സി.എം.എ (ഐ.സി.ഡബ്ല്യു.എ)/സി.എസ് പ്രഫഷനൽ സർട്ടിഫിക്കറ്റും അല്ലെങ്കിൽ രണ്ടുവർഷത്തെ ഫുൾടൈം എം.ബി.എ/എം.എം.എസ്/പി.ജി.ഡി.എം/പി.ജി.ഡി.ബി.എം (ഫിനാൻസ്) മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായപരിധി 22-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
അസിസ്റ്റന്റ് മാനേജർ -ഐ.ടി, യോഗ്യത -ഫുൾടൈം ബി.ഇ/ബി.ടെക്/എം.ടെക്/അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.ടെക്/എം.എസ്/എം.എസ് സി (കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്/ഐ.ടി/ഇലക്ട്രോണിക്സ്/ഇലക് ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഡേറ്റാ സയൻസ്/മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/സൈബർ സെക്യൂരിറ്റി/എം.സി.എ, ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം. സി.സി.എസ്.പി/സി.സി.എൻ.എ സർട്ടിഫിക്കേഷൻ അഭിലഷണീയം. പ്രായപരിധി 22-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ്- ജി.എസ്.ടി ഉൾപ്പെടെ- 1180 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് -177 രൂപ. ഓൺലൈനിൽ മേയ് 20 വരെ അപേക്ഷിക്കാം. ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ് ചർച്ച/വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം പരീക്ഷാ കേന്ദ്രങ്ങളായിരിക്കും.
www.unionbankofindia.co.in
https://www.facebook.com/Malayalivartha