തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞു

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്റെ താൽകാലിക ആശ്വാസം. സുകാന്ത് സുരേഷിന്റെ അറസ്റ്റ് അടുത്ത തിങ്കളായ്ച്ചവരെ തടഞ്ഞ് വച്ചു. തിങ്കളാഴ്ച്ച സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടയിൽ ഉത്തരവ് പറയാനിരിക്കെയാണ് ഉത്തരവ്.
അതേ സമയം കഴിഞ്ഞ ദിവസം തന്നെ സുകാന്ത് സുരേഷിനെ കണ്ടെത്തി കേസന്വേഷണം എത്രയും പെട്ടന്നാക്കണമെന്നാവശ്വപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഐബി ഉദ്യോഗസ്ഥയായിരുന്ന മരണപ്പെട്ട യുവതിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
തുടക്കം മുതൽ തന്നെ കേസന്വേഷണത്തിൽ നിരവധി അതൃപ്തി അറിയിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. ഇതിനിടെ മരണത്തിന് കാരണമാണെന്ന് ആരോപിച്ച സുകാന്ത് സുരേഷിനെ ഒളിവിൽ നിന്ന് വെളിച്ചത്ത് കൊണ്ട് വരാൻ വേണ്ടി സുകാന്തിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതടക്കമുള്ള നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു എങ്കിലും സംഭവം നടന്ന് 58 ദിവസമായെങ്കിലും പ്രതി ഇപ്പോഴും ഒളിവിലാണ്.
മാർച്ച് 24നാണ് തിരുവനന്തപുരം ചാക്കയ്ക്ക് സമീപം റെയിൽവേ പാളത്തിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുകാന്തുമായി യുവതി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറിയതിന്റെ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കേസ്.
പെൺകുട്ടി ഗർഭച്ഛിദ്രം നടത്തിയതിന്റെ തെളിവുകളും ഇവർ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഉൾപ്പെടെ പൊലീസിന് ലഭിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും സുകാന്തിനോടാണ് ഐബി ഉദ്യോഗസ്ഥ സംസാരിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha