ഇടിച്ച് അവശനാക്കി, ഇരുമ്പായുധം കൊണ്ട് ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കി; തിരുവനന്തപുരത്ത് നടന്ന ആക്രമണം; ഞെട്ടൽ മാറാതെ ചുമട് തൊഴിലാളി

തലസ്ഥാന നഗരി ഗുണ്ടായിസ നഗരിയായി മാറുന്ന കാഴ്ച. തിരുവനന്തപുരം വെള്ളറട വാഴിച്ചൽ പേരേകോണത്ത് ഇരുവർ സംഘം ചുമട് തൊഴിലാളിയെ ആക്രമിച്ചു. ചുമട് തൊഴിലാളികൾ ഇരുമ്പായുധം പോലെ ഒരു വസ്തു ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ചുമട്ട് തൊഴിലാളിയായ വർഗീസിനെയാണ് ഇരുവർ സംഘം ആക്രമിച്ചത്.
ഇയാളെ ആക്രമിച്ച് മർദ്ദിച്ച് അവശനിലയിലാക്കിയതിന് ശേഷം ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. പേരേകോണം സ്വദേശി വർഗ്ഗീസ് (55) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇയാളുടെ ജനനേന്ദ്രിയത്തിൽ നിരവധി സ്റ്റിച്ചുകളുണ്ട്. താക്കോൽ കൂട്ടവും പേനാക്കത്തിയും കൊണ്ട് കുത്തി പരിക്കേപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഎൻടിയുസി ചുമട്ട് തൊഴിലാളിയാണ് വർഗ്ഗീസ്. കൂടെയുള്ള തൊഴിലാളികളാണ് മർദ്ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha