ഓഹരി വിപണി കുത്തനെ ഇടിഞ്ഞു... ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റാണ് ഇടിഞ്ഞത്

ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 800ലധികം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്സ് 81000ലും നിഫ്റ്റി 24,600ലും താഴെയാണ് വ്യാപാരം തുടരുന്നത്. ആഗോള തലത്തില്‍ കടപ്പത്ര വിപണിയിലെ ഉണര്‍വാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്.
ഇതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് കടപ്പത്ര വിപണിയില്‍ നിക്ഷേപിക്കുന്നത് തുടരുന്നു. മെറ്റല്‍, മീഡിയ ഒഴികെയുള്ള എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. പ്രധാനമായി ഐടി, ഓട്ടോ അടക്കമുള്ള സെക്ടറുകളാണ് നഷ്ടം നേരിടുന്നത്.
https://www.facebook.com/Malayalivartha