മദ്യ ലഹരിയിൽ ലെക്കുകെട്ട് എത്തിയ മകൻ അമ്മയെ ചവിട്ടി കൊന്നു. തിരുവനന്തപുരം തേക്കട സ്വദേശിയായ 85 വയസ്സുകാരി ഓമനയ്ക്ക് സംഭവിച്ചത്

മദ്യ ലഹരിയിൽ ലെക്കുകെട്ട് എത്തിയ മകൻ അമ്മയെ ചവിട്ടി കൊന്നു. തിരുവനന്തപുരം തേക്കട സ്വദേശിയായ 85 വയസ്സുകാരി ഓമനയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്.
മദ്യലഹരിയിലെത്തിയ ഓമനയുടെ മകൻ മണികണ്ഠൻ അവരെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിന്റെ തൊട്ടു പിന്നാലെ തന്നെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.
മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാള്‍ ഓമനയെ മര്‍ദിച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. പ്രതി നേരത്തെ തന്നെ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും സ്ഥിരം മദ്യപാനിയാണെന്നുമാണ് പഞ്ചായത്ത് മെമ്പറായ ബി അശോകൻ മലയാളി വാർത്തയോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha