ഐപിഎല്ലില്‍ ധോനിക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് 14 കാരനായ വൈഭവ് സൂര്യവംശി....

ഐപിഎല്ലില്‍ ധോനിക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് 14 കാരനായ വൈഭവ് സൂര്യവംശി. പതിനാലുകാരന്റെ ആരാധനാപാത്രമാണ് 42 കാരനായ ധോനി.
ധോനി ഐപിഎല്ലില്‍ കളിക്കുമ്പോള്‍ സൂര്യവംശി ജനിച്ചിട്ടുപോലുമില്ല. ഇതിഹാസ താരത്തിന്റെ നായകത്വത്തിനുമേല്‍ ആ ഇളമുറക്കാരന്റെ അത്യുഗ്രന്‍ ഇന്നിങ്സിനായിരുന്നു ഇന്നലെ കണ്ടത്. ഐപിഎല്ലിലെ അവസാന മത്സരത്തില്‍ വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 33 പന്തില്‍ 57 റണ്‍സ് എന്ന തകര്‍പ്പന്‍ ഇന്നിങ്സായിരുന്നു.
പതിയെ തുടങ്ങി പക്വതയോടെ കത്തിപ്പടര്‍ന്ന ഇന്നിങ്സ്. മത്സരശേഷം മൈതാനത്ത് വെച്ചായിരുന്നു രസകരമായ മൂഹൂര്‍ത്തം. കളിക്കാര്‍ തമ്മില്‍ കൈകൊടുത്ത് സൗഹൃദം പങ്കിടുന്നതിനിടയില്‍ വൈഭവ് ധോനിക്കരികിലെത്തി. എന്നിട്ട് കുനിഞ്ഞ് അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ചു. പുഞ്ചിരിച്ചുകൊണ്ട്, സ്നേഹത്തോടെ ധോനി താരത്തിന്റെ തോളത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തു
ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ സ്വപ്നതുല്യ തുടക്കമായിരുന്നു ഈ കൗമാരക്കാരന്. 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ രാജസ്ഥാന്‍ വൈഭവിനെ ടീമിലെടുത്തത്.
"
https://www.facebook.com/Malayalivartha