മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുട്ടിടിക്കും..തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണുമ്പോള്‍ മുട്ടിഴയും...130 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയൊഴുകിയാല്‍..

മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുട്ടിടിക്കും.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണുമ്പോള്‍ മുട്ടിഴയും. 130 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയൊഴുകിയാല്‍ സ കേരളത്തിലെ ഏഴു ജില്ലകളിലെ 35 ലക്ഷം ജനങ്ങള്‍ വെള്ളംകുടിച്ചു മരിക്കുമെന്ന ഭയനകമായ സ്ഥിതിവിശേഷത്തിന് പരിഹാരം കാണാന്‍ ഇരട്ടച്ചങ്കന് കെല്‍പ്പില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുണിയണമെന്നു പറയാന്‍ സിപിഎമ്മിലെ ഒരു നേതാവിനും ധൈര്യമില്ലാതെ പോയിരിക്കുന്നു. സമരം സമരം സിന്ദാബാദ് എന്ന് സഖാക്കളെ പഠിപ്പിക്കുന്ന സിപിഎം മുല്ലപ്പെരിയാര്‍
വിഷയത്തില്‍ ഒരു ഹര്‍ത്താല്‍ പോലും നടത്തിയ ജനശ്രദ്ധയാകര്‍ഷിക്കുന്നില്ല. മുല്ലപ്പെരിയാര്‍ പൊളിച്ചു പണിയണമെന്ന് കേരളത്തിലെ സിപിഎം പറയുമ്പോള്‍ തൊട്ടുപോയാല്‍ വിഷയം മാറുമെന്നാണ് തമിഴ് നാട് സിപിഎമ്മിന്റെ നിലപാട്. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത ഫ്രണ്ടാണെന്ന് അവകാശപ്പെടുന്ന പിണറായി വിജയനും ഇടതു സര്‍ക്കാരിനും അണക്കെട്ട് പൊളിച്ചു പണിയാനുള്ള നടപടിയുണ്ടാക്കാന്‍ സാധിക്കുന്നില്ല.ആശങ്കാജനകമായ നിലയില്‍ അണക്കെട്ട് നിറയുന്ന ഓരോ മഴക്കാലവും കേരളത്തിന് വന്‍ഭീഷണിയാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയാനുള്ള
ശാശ്വതമായ നടപടിയെടുക്കാന്‍ പിണറായി വിജയന് സാധിക്കില്ല, സാധിക്കുകയുമില്ല.പ്രശനം പാര്‍ലമെന്റിലും സുപ്രീം കോടതിയില്‍ വേണ്ട വിധത്തില്‍ അവതരിപ്പിക്കുന്നതില്‍ കേരള സര്‍ക്കാര്‍ എക്കാലവും വന്‍പരാജയമാണ്. ഓരോ കാലത്തും സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടുന്നതില്‍ തമിഴ് നാട് വിജയിക്കുകയും ചെയ്തിട്ടുണ്ട്.ജലനിരപ്പ് 142 അടിയിലെത്തിക്കണമോ അതോ അതില്‍ താഴ്ത്തി നിറുത്തണമോ എന്നതതല്ല ഇപ്പോഴത്തെ അടിസ്ഥാന പ്രശ്‌നം. കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരും സ്വത്തു വകകളും ഇല്ലാതാകുമെന്നുള്ള വസ്തുത ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. മഴക്കാലത്ത് ഇടുക്കി അണക്കെട്ട് നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ആ വെള്ളം താങ്ങിനിറുത്താനുള്ള ശേഷി ഇടുക്കി,ചെറുതോണി ഡാമുകള്‍ക്കില്ല. മാത്രവുമല്ല ഈ അണക്കെട്ടുകള്‍ക്ക് താഴ് ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ ഉള്‍പ്പെടെ വേറെയും ഡാമുകളുണ്ടെന്നതാണ് ഏറ്റവും ഭീതികരമായത്. ഒരേ സമയം ആറേഴ് അണക്കെട്ടുകള്‍ തകരുകയും വന്‍ പ്രളയവും അനുബന്ധമായി മലയിടിച്ചിലും ഭൂകമ്പവും സംഭവിക്കാവുന്ന ഭയാനകമായ സാഹചര്യം ലോകത്തെ അറിയിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ വന്‍പരാജയം തന്നെയാണ്.
പിടിഞ്ഞാറോട്ടൊഴുകുന്ന പെരിയാറിലെ വെള്ളം കിഴക്കോട്ട് ഒഴുക്കി തമിഴ്‌നാട്ടിലെ തേനി, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ വരണ്ട മഴ നിഴല്‍ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുക എന്നതായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുമ്പോഴത്തെ ലക്ഷ്യം. തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ ജല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുകൂടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍, അണക്കെട്ട് കേരളത്തിലാണെങ്കിലും, അത് പ്രവര്‍ത്തിപ്പിക്കുന്നതും ഉടസ്ഥത വഹിക്കുന്നതും തമിഴ്‌നാട് സര്‍ക്കാരാണ്.
അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനു 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് പുതുക്കി നല്‍കിയ അപേക്ഷയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങളെത്തിക്കുന്നതിനു കേരളം തടസം നില്‍ക്കരുതെന്നുംകോടതി നിര്‍ദേശിച്ചിരിക്കുന്നു.2014ലെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം മേല്‍നോട്ടസമിതി എത്രയും വേഗം പരിഗണിക്കണമെന്നും കോടതി പറഞ്ഞിരിക്കുന്നു. അതേ സമയം ബലപ്പെടുത്തലിനു പരകരം പുതിയൊരു അണക്കെട്ട് പണിത് പ്രശ്‌നത്തിന് പരിഹാരവുമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല.
ചുണ്ണാമ്പുകല്ലും ചക്കരയും കത്തിച്ച ഇഷ്ടികപ്പൊടിയും ഉപയോഗിച്ചാണ് പഴയ സാങ്കേതിക വിദ്യയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മാണം നടപ്പാക്കിയിരിക്കുന്നത്. പരമാവധി നൂറു വര്‍ഷത്തെ കാലാവധി പ്രതീക്ഷിച്ച് നിര്‍മാണം നടത്തിയ അണക്കെട്ട് 130 വര്‍ഷം പിന്നിട്ടിരിക്കുന്നു.110 അടിക്ക് താഴെ ജലനിരപ്പ് എത്തിക്കാതെ ബലപ്പെടുത്തലിനുള്ള ഗ്രൗട്ടിങ് നടത്തുന്നത് ഗുണംചെയ്യില്ലെന്ന കേരളത്തിന്റ വാദം പരിഗണിച്ച കോടതി, വിഷയത്തില്‍ മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു.
ഇടുക്കി ജില്ലയിലെ തേക്കടിയില്‍ പശ്ചിമഘട്ടത്തിലെ കുന്നുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 881 മീറ്റര്‍ ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത്.
1887 നും 1895 നും ഇടയില്‍ ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ജോണ്‍ പെന്നി ക്യുക്ക് നിര്‍മിച്ച അണക്കെട്ട് തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍ വെള്ളം എത്തിക്കാനുള്ള പദ്ധതിയാണ്. അണക്കെട്ടില്‍നിന്നു പെന്‍സ്റ്റോക്ക് പൈപ്പുകള്‍വഴിയാണ് വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം പൂര്‍ണ്ണമായും കേരളത്തിലാണ്. അതിനാല്‍ ഇത് പൂര്‍ണമായി കേരളത്തിന് അവകാശപ്പെട്ട വെള്ളവുമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് തടാകവും പരിസരവും ഉള്‍പ്പെടുന്ന പെരിയാര്‍ കടുവാ സങ്കേതം.
https://www.facebook.com/Malayalivartha