ആ അച്ഛന് എല്ലാം അറിയാം..? അച്ഛനെയും അമ്മയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും..! കസ്റ്റഡിയിൽ പ്രതിയുടെ നിലവിളി

കൊല്ലപ്പെട്ട മൂന്ന് വയസ്സുകാരിയുടെ മാതാവിനെ കൗണ്‍സിലിങിന് വിധേയമക്കിയിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞതിനൊപ്പം ചേര്‍ത്ത് വച്ച വാചകം ഇതായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ അമ്മയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍ രണ്ടു ദിവസം മുമ്പ് പ്രതികരിച്ചിരുന്നു. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചത് അച്ഛന്റെ നേരെ ഇളയ സഹോദരനാണ്. കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണ്. അവിവാഹിതനും. കുട്ടിയുടെ അച്ഛന് മറ്റൊരു അനുജന്‍ കൂടിയുണ്ട്. ഇയാളും അവിവാഹിതനാണ്. രണ്ടു സഹോദരന്മാരും മൂന്ന് വയസ്സുകാരിയുടെ വീട്ടിന് തൊട്ടടുത്താണ് താമസം. പെണ്‍കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും മൂന്ന് മക്കളാണ്. എല്ലാവരും പുരുഷന്മാര്‍. അതുകൊണ്ട് തന്നെ കുടുംബത്തില്‍ പിറന്ന പെണ്‍തരിയോട് കൂടുതല്‍ വാല്‍സല്യം അവര്‍ കാട്ടി. എന്നാല്‍ ഈ വാല്‍സല്യത്തിന് ഇടയില്‍ ചില അരുതായ്മകള്‍ ആ അമ്മ കണ്ടെത്തിയിരുന്നു. അത് തുറന്നു പറഞ്ഞതിന്റെ പേരിലായിരുന്നു അമ്മയെ മാനസിക രോഗിയാക്കി മാറ്റാനുള്ള കുതന്ത്രങ്ങള്‍ നടന്നത്.
അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസില്‍ കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ സഹോദരനെയാണ് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് രാവിലെയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വീട്ടിനുള്ളില്‍വെച്ചുതന്നെയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പുത്തന്‍കുരിശ് പോലീസാണ് കുട്ടിയുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ അച്ഛന്റെ ഇളയ സഹോദരന്‍ ആണ് പ്രതിയെന്ന് അറിഞ്ഞ് നാട്ടുകാരും ഞെട്ടിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളുടെയും കുട്ടിയുടെ ബന്ധുക്കളില്‍നിന്ന് ലഭിച്ച മൊഴിയുടേയും പശ്ചാത്തലത്തിലാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിലേക്ക് പോലീസ് അന്വേഷണം എത്തിച്ചേര്‍ന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്റെ സൂചനകള്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha