മലപ്പുറത്ത് കടുവ സാന്നിധ്യം സ്ഥിരീകരിച്ചു

മലപ്പുറത്ത് കരുവാരകുണ്ട് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പ്രദേശത്തെ ആളുകള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കി വനം വകുപ്പ്. കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആര്‍ത്തല, മഞ്ഞള്‍പ്പാറ, മദാരികുണ്ട്, സുല്‍ത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കര്‍, 50 ഏക്കര്‍ പാന്ത്ര മുതലായ പ്രദേശനങ്ങളിലാണ് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്.
രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്നും നടപടികളോട് പൊതുജനങ്ങള്‍ ദയവായി സഹകരിക്കണമെന്നും വനം വകുപ്പ് അറിയിച്ചു. കടുവയെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha