സല്‍മാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് താന്‍ എത്തിയതെന്ന് യുവതി

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെ അവകാശവാദവുമായി യുവതി. തനിക്ക് താരത്തെ അറിയാമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും 36 കാരിയായ ഇഷ ചാബ്രിയ പറഞ്ഞു.
സല്‍മാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് താന്‍ എത്തിയതെന്ന് അവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായി പോലീസുമായി അടുത്ത വൃത്തങ്ങള്‍ ഒരു മാധ്യമേത്താട് പറഞ്ഞു. എന്നാല്‍ യുവതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
മെയ് 21 ന് പുലര്‍ച്ചെ 3 മണിയോടെയാണ് മോഡലെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇഷ, ഗാലക്‌സി അപ്പാര്‍ട്‌മെന്റില്‍ പ്രവേശിച്ചത് . പോലീസ് ചോദ്യം ചെയ്യലില്‍, സല്‍മാന്‍ ഖാനെ തനിക്ക് അറിയാമെന്നും അദ്ദേഹം തന്നെ ക്ഷണിച്ചുവെന്നും യുവതി അവകാശപ്പെട്ടു. താരത്തിന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ തനിക്ക് അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞതായും കുടുംബാംഗങ്ങളില്‍ ഒരാളാണ് വാതില്‍ തുറന്നതെന്നും അവര്‍ ആരോപിച്ചു.
നടന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍, സല്‍മാന്‍ ഖാന്‍ അത്തരമൊരു ക്ഷണം നല്‍കിയിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍, ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഷയെ പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഖാറിലാണ് താന്‍ താമസിക്കുന്നതെന്നും ആറ് മാസം മുമ്പ് ഒരു പാര്‍ട്ടിയില്‍ വെച്ച് സല്‍മാന്‍ ഖാനെ കണ്ടിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. നടന്റെ ക്ഷണപ്രകാരമാണ് താന്‍ വന്നതെന്നും അവര്‍ വാദിച്ചു. എന്നാല്‍ സല്‍മാന്‍ ഖാന്റെ കുടുംബം ഈ അവകാശവാദത്തെ ശക്തമായി നിഷേധിച്ചു.
https://www.facebook.com/Malayalivartha