ഉയിര് നഷ്ടപ്പെട്ട് മുന്നില്‍ കിടക്കുന്ന സ്വന്തം മകനെ കണ്ടപ്പോള്‍... അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ 15കാരന്‍ മരിച്ചു

ഏവരേയും കണ്ണീരിലാഴ്ത്തി.... ദിവസവും മുറിവേറ്റും ചേതനയറ്റും എത്തുന്ന ശരീരങ്ങള്‍ ഏറ്റുവാങ്ങുന്ന നഴ്‌സ് സുലൈഖ വ്യാഴാഴ്ച രാവിലെ പത്തരയോടെ മുന്നിലെത്തിയ ശരീരം കണ്ട് അവര്‍ സ്തംഭിച്ചുപോയി. സ്വന്തം മകനാണ് ഉയിര് നഷ്ടപ്പെട്ട് മുന്നില്‍ കിടക്കുന്നതെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല.
പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയാണ് ഹൃദയഭേദകമായ കാഴ്ചക്ക് സാക്ഷ്യംവഹിച്ചത്.
അക്കിക്കാവിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ 15കാരന്‍ അല്‍ ഫൗസാനെ സമീപത്തെ അന്‍സാര്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അപകടസ്ഥലത്തുള്ളവരോ ആശുപത്രിയില്‍ എത്തിച്ചവരോ കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല.
അന്‍സാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോഴേക്കും അല്‍ ഫൗസാന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് സുലൈഖയുടെ കൈകളിലേക്കാണ് അല്‍ ഫൗസാന്റെ മൃതദേഹമെത്തിയത്.
മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ സുലൈഖ കുഴഞ്ഞുവീണു. ഓടിക്കൂടിയവര്‍ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നത്. ഇതോടെ ആശുപത്രി ജീവനക്കാരും തടിച്ചുകൂടിയവരും കണ്ണീരിലായി. പിന്നീടെത്തിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഇവര്‍ ഏറെ പാടുപെട്ടു. അല്‍ ഫൗസാന്റെ പിതാവ് ഇതേ ആശുപത്രിയില്‍ അക്കൗണ്ടന്റാണ്. എന്നാല്‍, സംഭവസമയത്ത് അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നില്ല. ട്യൂഷന്‍ സെന്ററിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍, സമീപത്തെ കടയില്‍നിന്ന് കേടുപാടു തീര്‍ത്ത സ്വന്തം സൈക്കിള്‍ കൈപ്പറ്റി തള്ളിക്കൊണ്ടുപോവുകയായിരുന്നു അല്‍ ഫൗസാന്‍.
പിതാവ് മെഹബൂബ് സൈക്കിള്‍ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും ജ്യേഷ്ഠന്‍ കൊടുത്ത പണവുമായി അല്‍ ഫൗസാന്‍ തന്നെ കടയില്‍ പോയി എടുക്കുകയായിരുന്നു. സംസ്ഥാന പാതയിലൂടെ ചവിട്ടി വരരുതെന്ന് പറഞ്ഞിരുന്നതിനാലാണ് തള്ളിക്കൊണ്ടു വന്നിരുന്നത്.
"
https://www.facebook.com/Malayalivartha