മകളെ 'അവൾ' പീഡിപ്പിക്കും സാറേ..! സ്റ്റേഷനിൽ നിലവിളിച്ച് 'അമ്മ; ദുഃസ്വപ്നം കണ്ട് കൊന്നെന്ന് .! ഭർത്താവ് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു; തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും അമ്മ

നാലു വയസുകാരി മകളെ പുഴയിൽ എറിഞ്ഞു കൊന്നത് ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്ന് അമ്മയുടെ മൊഴി പുറത്ത് വന്നിരിക്കുകയാണ് . കുട്ടിയുടെ അമ്മ ഒരുപാട് കാര്യങ്ങളിൽ അസ്വസ്ഥ ആയിരുന്നു എന്ന് തെളിയിക്കുന്ന മൊഴിയാണ് ഇപ്പോൾ 'അമ്മ പറഞ്ഞിരിക്കുന്നത്. മാത്രമല്ല താൻ ഒരു ദുഃസ്വപ്നം കണ്ടു എന്നും അമ്മ വെളിപ്പെടുത്തിയിരിക്കുന്നു.
ആ ദുഃസ്വപ്നമാണ് തന്നെ ഈ പ്രവർത്തിയിലേക്ക് നയിച്ചത് എന്ന രീതിയിലാണ് അമ്മയുടെ പ്രതികരണം. രണ്ടാനമ്മയുടെ കീഴിൽ കുട്ടി ജീവിക്കുന്നത് ദുഃസ്വപ്നനം കണ്ടു കുഞ്ഞിന്റെ ഭാവിയിൽ ആശങ്ക ഉള്ളത് കൊണ്ട് കുട്ടിയെ കൊലപ്പെടുത്തി എന്നാണ് അമ്മ പറയുന്നത് .കുട്ടി ലൈംഗീക പീഡനത്തിന് ഇരയായത് അറിഞ്ഞില്ല എന്നും ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിത താല്പര്യം കാണിച്ചു. ഇത് തന്നെ അസ്വസ്ഥത പെടുത്തി എന്നും മാതാവ് പ്രതികരിച്ചു.
ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ നിന്ന് പോലും തന്നെ അകറ്റുന്നതായി തോന്നി . ഭർത്താവ് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു . തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കും എന്ന് പേടി വന്നു . ഭർത്താവിന്റെ കുടുംബം ഒറ്റപ്പെടുത്തി . പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മയുടെ മൊഴിയില്‍ സംശയം തീരാതെ പോലീസ്. ''ഞാന്‍ മോളെ പുഴയിലിടാന്‍ പോയി'' എന്നാണ് പോലീസിന്റെ ചോദ്യത്തിന് അമ്മ നല്‍കിയ മറുപടി.
പലവട്ടം ചോദിച്ചപ്പോഴും ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ഇതു തന്നെയാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ഇതോടെ അമ്മയുടെ മാനസികനിലയില്‍ നേരത്തേതന്നെ സംശയമുണ്ടായിരുന്ന പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. ചോദ്യങ്ങള്‍ക്ക് അമ്മ പറയുന്ന മറുപടി തന്നെയാണ് അവരുടെ മാനസികാരോഗ്യ നിലയില്‍ പോലീസിന് സംശയമുണ്ടാക്കുന്നത്.
https://www.facebook.com/Malayalivartha