സങ്കടക്കാഴ്ചയായി... റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തേങ്ങലോടെ നാട്ടുകാര്‍.... പ്ലസ് ടു ഫലം വന്ന ദിവസമുള്ള വിദ്യാര്‍ത്ഥിനിയുടെ അപകട മരണത്തില്‍ തേങ്ങി നാട്. കോട്ടയം ചന്തക്കവലയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് കാറിടിച്ച് പെണ്‍കുട്ടി മരിച്ചത്.
തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയ്‌ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബിതയും അമ്മയും ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിടെയാണ് കുതിച്ചെത്തിയ കാറിടിച്ചത്. നാട്ടുകാര്‍ ചേര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. തൃകോതമംഗലം വി എച്ച് എസ് സിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു അബിത. ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലം വന്ന ദിവസമാണ് വിധി തട്ടിയെടുത്തത്.
"
https://www.facebook.com/Malayalivartha