നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം.. കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവേ കുളത്തില്‍ വീണ രണ്ട് കുട്ടികള്‍ മരണത്തിന് കീഴടങ്ങി

മഡിയന്‍ പാലക്കിയിലെ പഴയ പള്ളിക്കുളത്തിലാണ് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. മഡിയന്‍ പാലക്കി സ്വദേശിയും മാണിക്കോത്ത് നാലാം വാര്‍ഡ് മുസ്‌ലിംലീഗ് ട്രഷററുമായ അസീസിന്റെ മകന്‍ അഫാസ് (ഒമ്പത്), മൂസഹാജി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹൈദറിന്റെ മകന്‍ അന്‍വര്‍ (10) എന്നിവരാണ് മരിച്ചത്. അന്‍വറിന്റെ സഹോദരന്‍ ഹാഷിഖിനെ ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നിനും 3.45നും ഇടയിലാണ് അപകടം. പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍.
കുളിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചെരിപ്പ് കുളത്തിന്റെ മധ്യഭാഗത്തേക്ക് ഒഴുകിപ്പോവുകയും ഇതെടുക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പെടുകയുമായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തി കുട്ടികളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികളെ രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ കുളത്തില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഇതറിയാതെ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പെട്ടത്.
അപ്രതീക്ഷിതമായെത്തിയ അപകടത്തില്‍ നാടൊന്നടക്കം കണ്ണീരിലായി. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി കുട്ടികളുടെ ഖബറടക്കം വെള്ളിയാഴ്ച നടക്കും. അപകടവിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്.
"
https://www.facebook.com/Malayalivartha