ലൂക മോഡ്രിച്ചിന് ആശംസകള്‍ നേര്‍ന്ന് പോര്‍ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റയല്‍ മഡ്രിഡ് വിടുന്ന മിഡ്ഫീല്‍ഡ് മാന്ത്രികന്‍ ലൂക മോഡ്രിച്ചിന് ആശംസകള്‍ നേര്‍ന്ന് പോര്‍ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയലുമായി വേര്‍പിരിയുന്ന വിവരം മോഡ്രിച് തന്നെയാണ് ഫുട്ബാള്‍ ലോകത്തെ അറിയിച്ചത്.
ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്ലബ് ലോകകപ്പോടെയാണ് ടീം വിടുക. 'പ്രിയപ്പെട്ട മഡ്രിഡ് ആരാധകരെ, സമയമെത്തിയിരിക്കുന്നു. ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷം. പക്ഷേ ഇതാണ് ഫുട്ബാള്‍. ജീവിതത്തില്‍ എല്ലാത്തിനും തുടക്കവും അന്ത്യവുമുണ്ടാകും. ശനിയാഴ്ച സാന്റിയാഗോ ബെര്‍ണബ്യൂവിലേത് എന്റെ അവസാന മത്സരമായിരിക്കും' -ക്രൊയേഷ്യന്‍ താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
പിന്നാലെ താരത്തിന് നന്ദി പറഞ്ഞ് റയലും സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. 'ഞങ്ങളുടെ ക്ലബിന്റെയും ലോക ഫുട്ബാളിന്റെയും യഥാര്‍ഥ ഇതിഹാസമായി മാറിയ കളിക്കാരനോടുള്ള അതിയായ നന്ദിയും കടപ്പാടും അറിയിക്കുന്നു' -റയല്‍ മഡ്രിഡ് പ്രസ്താവനയില്‍ പറഞ്ഞു.
2012ലാണ് ക്രോയേഷ്യക്കാരനായ മോഡ്രിച് റയലിലെത്തിയത്. ഫുട്ബാള്‍ ലോകത്തുനിന്ന് താരത്തിന് ആദ്യമായി ആശംസകള്‍ നേര്‍ന്നവരില്‍ ഒരാളാണ് പ്രിയ സുഹൃത്തും സഹതാരവുമായിരുന്ന ക്രിസ്റ്റ്യാനോ.
https://www.facebook.com/Malayalivartha