Widgets Magazine
23
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തർപ്രദേശിലെയും ഡൽഹി-എൻ‌സി‌ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ്..കുറഞ്ഞത് 50 പേരുടെ ജീവൻ അപഹരിക്കുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തു..


ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ച..


അസൂയമൂലം പിണറായി വിജയന്‍ നാലു വര്‍ഷം മുന്‍പ്, ബോധപൂര്‍വം ഒഴിവാക്കിയ കെകെ ഷൈലജയെ നിയമസഭാ സ്പീക്കറാക്കാനാനും.. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പഴയതുപോലെ മന്ത്രിയാക്കാനുമുള്ള ആലോചന പുരോഗമിക്കുകയാ


227 യാത്രക്കാരുമായി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം..അപകടം ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ തേടിയ അനുമതി നിരസിച്ച് പാക്കിസ്ഥാന്‍.. ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ടു..


എപ്പോൾ ആത്മഹത്യ ചെയ്യും..? ടെലഗ്രാമിൽ സുകാന്തിന്റെ നിർണായക ചാറ്റ്....

മുന്നണിയിലെ മൂന്നാമനെ കീറിയൊട്ടിച്ച് പിണറായി .. റോഷിയുടെ ഉത്തരവ് കീറി കൊട്ടയിലിട്ടു ...

23 MAY 2025 02:39 PM IST
മലയാളി വാര്‍ത്ത

ഇടതുമുന്നണി മന്ത്രിസഭയിലെ മൂന്നാമത്തെ ഘടകകക്ഷി നേതാവായ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഇറക്കിയ ഉത്തരവ് മുഖ്യമന്ത്രി വലിച്ചുകീറി കൊട്ടയിലിട്ടു. മുഖ്യനെ കൊല്ലാൻ ദേഷ്യമുണ്ടെങ്കിലും റോഷി അഗസ്റ്റിൻ മലയാറ്റൂർ മല കയറുന്ന അവധാനതയോടെ ക്ഷമാശീലനും നിസഹായനുമായി മുഖ്യമന്ത്രിക്ക് മുന്നിൽ അടിയറവ് പറഞ്ഞു.  ഇലക്ഷൻ കാലമായതിനാൽ കോടികൾ കൈക്കൂലി ഇനത്തിൽ ലഭിക്കാനുള്ള നീക്കമാണ് സജീവമായിരിക്കുന്നത്. 


സംസ്ഥാനത്തെ ഡാമുകള്‍ക്കു സമീപത്തുള്ള ക്വാറികള്‍ക്കു ജലവിഭവ വകുപ്പിന്റെ  എൻ ഒ സി നല്‍കുന്നതിനു നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കാനാണ്  സര്‍ക്കാര്‍  തീരുമാനം. നിബന്ധനകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടു പുറപ്പെടുവിച്ച നിലവിലെ ഉത്തരവു സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. ഡാമുകള്‍ക്കു ചുറ്റും 20 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് നേരത്തെ റദ്ദാക്കിയിരുന്നു.

 

 

 


സംസ്ഥാനത്ത് ക്വാറികള്‍ക്ക് 2003ലെ കേരള വാട്ടര്‍ കണ്‍സര്‍വേഷന്‍ നിയമപ്രകാരമുള്ള ജലസേചനവകുപ്പിന്റെ എന്‍ഒസി നല്‍കുന്നതു സംബന്ധിച്ച നിബന്ധനകള്‍ തീരുമാനിച്ചു പുറത്തിറക്കിയ 2021 ഉത്തരവാണ് പരാതിക്കിടയാക്കിയത്. 2021ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന അണക്കെട്ടുകള്‍, ബാരേജുകള്‍, ടണലുകള്‍, റെഗുലേറ്റര്‍ എന്നിവയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തി ഖനനപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ചെക്ക് ഡാമുകള്‍ക്ക് 300 മീറ്റര്‍ ചുറ്റളവിലായിരുന്നു ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ചെറിയ ഇറിഗേഷന്‍ പ്രവൃത്തികള്‍ക്കു ബഫര്‍ സോണായി നിശ്ചയിച്ചത് 200 മീറ്റര്‍ ആണ്. 


നദികള്‍, പുഴകള്‍, അരുവികള്‍ എന്നിവയ്ക്ക് 200 മീറ്റര്‍ ചുറ്റളവിലാണ് ഖനനത്തിനു നിരോധനം ഉണ്ടായിരുന്നത്. 2003ലെ വാട്ടര്‍ കണ്‍സര്‍വേഷന്‍ നിയമപ്രകാരം ജില്ലാ കലക്ടറും ജലവിഭവ വകുപ്പ് ഓഫിസറും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അതിര്‍ത്തി നിശ്ചയിച്ച് ബഫര്‍ സോണ്‍ തീരുമാനിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതു പരിഗണിച്ചു മാത്രമേ എന്‍ഒസി നല്‍കാവൂ എന്നും നിര്‍ദേശിച്ചിരുന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കാണ് എന്‍ഒസി നല്‍കാനുള്ള അധികാരം നല്‍കിയിരുന്നത്. 

   

ജലവിഭവവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിര്‍മാണമേഖലയില്‍ കടുത്ത പ്രതിസന്ധിക്കിടയാക്കുമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത് . ജലവിഭവ വകുപ്പ് വളരെ അവധാനതയോടെ ഇറക്കിയ ഉത്തരവാണ് കീറിയെറിഞ്ഞത്. ഉത്തരവ് പിൻവലിക്കുന്നതിൽ വകുപ്പിനുള്ളിൽ എതിർപ്പുണ്ടെങ്കിലും മുഖ്യമന്ത്രി കാര്യമാക്കുന്നില്ല. ക്വാറികൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ  കാലം മുതൽ ഉദാര സ്മീപനമാണ് പിന്തുടരുന്നത്. 


കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലും, ഇടനാടുകളിലെ കുന്നുകളിലുമെല്ലാം വ്യാപകമായി ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന് നിരവധി പഠനങ്ങളിൽ പറയുന്നു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ തന്നെയാണ് ഈ കണക്കുകൾ മുമ്പോട്ടുവെക്കുന്നത്. ഈ ക്വാറികൾ ഉരുൾപൊട്ടലുകൾക്കും വെള്ളപ്പൊക്കങ്ങൾക്കുമെല്ലാം കാരണമാകുന്നുവെന്നും ആരോപണങ്ങൾ നിലവിലുണ്ട്. 2018നു ശേഷം ക്വാറികളുടെ എണ്ണം സംബന്ധിച്ച് വലിയ തർക്കങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിൽ ആറായിരത്തോളം ക്വാറികളുണ്ടെന്നാണ് പ്രാഥമികമായി കിട്ടുന്ന വിവരം. 


സംസ്ഥാനത്ത് 5961 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ്  കെഎഫ്ആർഐ അഥവാ കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്., സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും ശരാശരി അഞ്ച് ക്വാറികൾ വീതം വരും.  2018ലെ പ്രളയത്തിനു ശേഷം മാത്രം 223 പുതിയ ക്വാറികൾ സംസ്ഥാന സർക്കാർ അനുവദിച്ചെന്നും വിവിധ റിപ്പോർട്ടുകൾ  പറയുന്നു.

     

പ്രശസ്ത പരിസ്ഥിതി പ്രസിദ്ധീകരണമായ മോംഗാബേയിലും ഇതേ കണക്ക് കാണാം. സംസ്ഥാനത്ത് 5924 ക്വാറികൾ പ്രവർത്തിക്കുന്നുവെന്ന് 2020 നവംബർ 30ന് കെഎ ഷാജി എഴുതിയ ലേഖനത്തിലാണ് ഈ കണക്ക് പറയുന്നത്. എന്നാൽ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി കൊടുത്ത് പ്രവർത്തിക്കുന്നത് 750 ക്വാറികളാണെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. അഥവാ, ബാക്കി വരുന്ന 5174 ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുന്നവയാണ്. മറ്റുചില റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം 5174 അനധികൃത ക്വാറികളിൽ 4000വും പ്രവർത്തിക്കുന്നത് പശ്ചിമഘട്ടമലനിരകളിലാണ്.


സംസ്ഥാനത്താകെ ആറായിരത്തോളം അനധികൃത ക്വാറികളുണ്ട്. അതിൽ നാലായിരവും പ്രവർത്തിക്കുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. ഒരു പഞ്ചായത്തിൽ ശരാശരി അഞ്ചിലധികം ക്വാറികളെന്ന തരത്തിൽ വരുന്ന ഈ ഭീമമായ കണക്ക് കാണുന്ന മാത്രയിൽത്തന്നെ ആർക്കു മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഇത്രയധികം ക്വാറികൾ അനധികൃതമായോ അധികൃതമായോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ നമ്മളോരോരുത്തരുടെയും കൺമുന്നിൽ ഏത് യാത്രാസന്ദർഭത്തിലും വന്നുപെടും. മാത്രവുമല്ല, ഇത്രയേറെ ക്വാറികൾക്ക് രഹസ്യമായി പ്രവർത്തിക്കുക എന്നത് ഒരു കാരണവശാലും സാധ്യമല്ല. 


സർക്കാർ പറയുന്നതനുസരിച്ച് ആകെ 639 സജീവമായ ക്വാറികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽത്തന്നെ ഗ്രാനൈറ്റ് പൊട്ടിച്ചെടുക്കുന്ന ക്വാറികളുടെ എണ്ണം 552 ആണ്. ഏറ്റവുംകൂടുതൽ ക്വാറികളുള്ള ജില്ല മലപ്പുറമാണ്. രണ്ടാംസ്ഥാനത്ത് പാലക്കാടും മൂന്നാം സ്ഥാനത്ത് കോഴിക്കോടും പങ്കിടുന്നു.


കെഎഫ്ആർഐയിലെ ശാസ്ത്രജ്ഞനായ ടിവി സജീവനും അലക്സ് സിജെയും ചേർന്ന് നടത്തിയ പഠനം പറയുന്നത് 5924 ക്വാറികളുണ്ടെന്നാണ്. ഇതെല്ലാം ഗ്രാനൈറ്റ് ക്വാറികളാണ്. 7157.6 ഹെക്ടർ ഏരിയയിലാണ് ഈ ക്വാറികൾ പ്രവർത്തിക്കുന്നത്. മധ്യകേരളത്തിലാണ് ഏറ്റവും കൂടുതൽ ക്വാറികളുള്ളതെന്ന് പഠനം പറയുന്നുണ്ട്. ആകെ 2438 ക്വാറികൾ ഈ മേഖലയിലുണ്ട്. വടക്കൻകേരളത്തിൽ 1969ഉം, തെക്കൻ കേരളത്തിൽ 1517ഉം ക്വാറികളുണ്ട്. ജില്ലാടിസ്ഥാനത്തിൽ നോക്കിയാൽ പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ക്വാറികളുള്ളത്. 867 എണ്ണം. കേരളത്തിലെ ഏറ്റവും വലിയ ഗ്രാനൈറ്റ് ക്വാറിയുള്ളത് തൃശ്ശൂർ ജില്ലയിലാണ്. ആകെ 64.04 ഹെക്ടറിൽ പരന്നുകിടക്കുന്ന ഭീമൻ ക്വാറിയാണിത്.


കേരളത്തിലെ 50.6 ശതമാനം ക്വാറികളും 0.02 – 0.5 ഹെക്ടറിനുള്ളിൽ വലിപ്പം വരുന്നവയാണ്. 35.7 ശതമാനം ക്വാറികളാകട്ടെ  0.5 – 2 ഹെക്ടറിനുള്ളിൽ വലിപ്പമുള്ളവയാണ്. 10 ഹെക്ടറിനു മുകളിലുള്ള പ്രദേശത്ത് ക്വാറിയിങ് നടക്കുന്നത് 73 ഇടങ്ങളിലാണ്. ഇവയുടെ മൊത്ത ഏരിയ കണക്കാക്കിയാൽ 1308.2 ഹെക്ടർ വരും. 20 ഹെക്ടറിനു മുകളിൽ ഏരിയ വരുന്ന 19 ക്വാറികൾ കേരളത്തിലുണ്ട്. സർക്കാരിന്റെ കൈയിൽ എത്ര ക്വാറികൾ ഉണ്ട് എന്നതിന് വ്യക്തമായ കണക്കില്ല. വാങ്ങിയതിലും ദുരൂഹതയുണ്ട്. 


 ഇടത് പരിസ്ഥിതി പ്രേമം പഴങ്കഥയായത് ഒന്നാം  പിണറായി സർക്കാരിന്റെ കാലത്താണ്. ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍  2019 ൽ ഖനനത്തിന്  ഏര്‍പ്പെടുത്തിയ നിരോധനം  വെറും 12 ദിവസത്തിനുള്ളില്‍ പിണറായി സർക്കാർ പിന്‍വലിച്ചു.  2019 ഓഗസ്റ്റ്  ഒന്‍പതിന്  നിർത്തിവച്ച  ഖനന പ്രവര്‍ത്തനങ്ങൾ  21നു പുനസ്ഥാപിച്ചു.  ഖനന മാഫിയക്ക് സർക്കാർ പൂർണമായും കീഴടങ്ങിയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് ഉണ്ടായത് . ഖനന മേഖല സ്തംഭിക്കുകയാണെങ്കിൽ സർക്കാരിന്റെ വരുമാനം നിലയ്ക്കും എന്നതാണ് യാഥാർത്ഥ്യം.   ക്വാറിമാഫിയയ്ക്ക് പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. 


പ്രളയത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം കാരണമാണെന്ന്  പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  എന്നാൽ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികൾ തുടങ്ങിവച്ചു. ഇതിന്റെ  തുടര്‍ച്ചയാണ് യഥേഷ്ടം നൽകിയ ഖനനാനുമതി. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം   ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒന്നും  പറഞ്ഞില്ല. ഇതിന് കാരണം ക്വാറികൾ അനുവദിക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് സർക്കാരിന് അറിയാമായിരുന്നത് കൊണ്ടാണ്. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറികൾ  100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന ഇടത് സർക്കാർ  50 മീറ്ററാക്കി. ക്വാറിക്കു നല്കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി. വനത്തില്‍ നിന്നുള്ള ക്വാറിയുടെ  ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി. 


വി എസ് സർക്കാരിന്റെ കാലത്ത് ഖനനത്തിന് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഖനനത്തിന് അനുമതി നൽകണമെന്ന് സിപിഎം  സർക്കാരിനോട് അക്കാലത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. അന്നും വ്യവസായ വകുപ്പ് പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ കൈയിലായിരുന്നു.  എന്നാൽ ഇത്തരം നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രിയാണ് കൈകൊണ്ടിരുന്നത്. ഖനനത്തിന് അനുമതി നൽകുന്നതിനോട് വി എസിന് പൂർണ വിയോജിപ്പുണ്ടായിരുന്നു.  ഖനനാനുമതി സ്വകാര്യ മേഖലക്ക് നൽകിയത് ശശിധരൻ കർത്തക്ക് വേണ്ടിയാണെന്ന് വി.എസ് പക്ഷം ഇന്നും വിശ്വസിക്കുന്നു. 


പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ അക്കാലത്ത് പല വികസന പദധതികൾക്കും വി എസ് തടസ്സം  നിന്നിരുന്നു. പരിസ്ഥിതിയെ ഇല്ലാതാക്കി വികസനം വേണ്ടെന്നായിരുന്നു  വി എസിന്റെ നിലപാട്. ഇത് പാർട്ടിയും സർക്കാരും തമ്മിൽ കടുത്ത കലഹത്തിന് ഇടയാക്കി. ഖനനം ഉണ്ടെങ്കിൽ മാത്രമേ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുകയുള്ളു.കോടി കണക്കിന് രൂപയാണ് കമ്മീഷൻ ഇനത്തിൽ പാർട്ടിക്ക് ലഭിക്കുന്നത്. ക്വാറികൾക്ക് അനുമതി യഥേഷ്ടം നൽകുന്നതിൽ ഉദ്യോഗസ്ഥർക്കും സന്തോഷമാണ്. മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർക്ക് ഖനനത്തിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളാണ്. പാർട്ടി നിലനിൽക്കുന്നതും ക്വാറി മാഫിയയുടെ സഹായത്തോടെയാണ്. 2019 ൽ തന്നെയാണ് കരിമണല്‍  സ്വകാര്യ മേഖലയിൽ ഖനനം ചെയ്യാനുള്ള നീക്കവുമുണ്ടായത്. ഇ.പി. ജയരാജൻ ആയിരുന്നു അന്ന് മന്ത്രി. സി  പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വ്യവസായ വകുപ്പ് സമർപ്പിച്ചത്. 


സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി  അന്ന് വ്യക്തമാക്കിയിരുന്നു.  അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു  എന്ന ചോദ്യം ഉയർന്നു. കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ  മറികടന്നാണ്  വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്. ഇതിന്  പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു.   സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു.


മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നത് . ചൂടു വെള്ളത്തിൽ വീണ ഇ പി ജയരാജൻ പാർട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല എന്ന് എല്ലാവരും കരുതി. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്‍കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമങ്ങൾ  റിപ്പോർട്ട്  ചെയ്തത്. .  നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിഞ്ഞില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്..  പാർട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയായിരുന്നു ഇതിനർത്ഥം. . 


ഇതിനു പിന്നാലെ ഗൂഡാലോചന വെളിച്ചത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പൊതുമേഖലയില്‍ ഖനനം നടക്കുന്ന ആലപ്പാട് പോലെയുള്ള മേഖലകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ക്കും  പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ ഖനനം പോലും നിയന്ത്രണ വിധേയമായി നടത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട്  സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്‍കാന്‍ തുനിഞ്ഞത്.


ഖനനത്തിന് ആദ്യം അനുമതി നൽകിയത് 2019 ലെ  ലോക്സഭാ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പാണ്. കോടി കണക്കിന് രൂപയാണ് സ്വകാര്യ ഖനനകരാറിലൂടെ മറിഞ്ഞത്. കരിമണൽ ഖനനത്തിന് സർക്കാർ അനുമതി നൽകിയത് പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു പിന്നാലെയാണ്. സ്വകാര്യ മേഖലക്കുള്ള അനുമതി തത്കാലം തള്ളാത്ത സാഹചര്യത്തിൽ മുതലാളിമാരുടെ കടാക്ഷം സി പി എമ്മിന് മേൽ എന്നും ഉണ്ടായിരുന്നു.  സി. എം. ആർ എല്ലിന് മൈനിങ്  ലൈസൻസ് നൽകിയത് ഉമ്മൻചാണ്ടി സർക്കാരാണ് എന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവനയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. 2002 ൽ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ഇതിനുള്ള ഫയൽ വർക്ക് ആരംഭിച്ചത് .  പിന്നീട്  അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി മൈനിംഗ് ലൈസൻസ് ശശിധരൻ കർത്തക്ക്  നൽകിയെന്നാണ് മന്ത്രി രാജീവ് പറയുന്നത്  .   തോട്ടപ്പള്ളിയിൽ നിന്നും എടുക്കുന്ന മണലിൽ 50 ശതമാനം വീതം ഐ. ആർ. ഇയും   കെ എം എം എല്ലും കൈകാര്യംചെയ്യുന്നുണ്ട്.    ഇൽമനൈറ്റ് പൂർണമായും  കെ.എം. .എം  എല്ലിന്  കൊടുക്കണം എന്ന എം ഒ യു സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2012 ൽ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു തന്നെ ഐ.ആർ ഇ ക്ക് മാത്രമായി മണൽ വാരാനുള്ള അപേക്ഷ കിട്ടി ഒരു മാസത്തിനുള്ളിൽ  മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുമതി നൽകിയത് എങ്ങനെയെന്ന് അന്വേഷിക്കണം എന്നാണ് വ്യവസായ മന്ത്രി രാജീവ് ആവശ്യപ്പെട്ടത്. . യഥാർത്ഥത്തിൽ ഈ കേസിലെ ഒന്നാം പ്രതി അക്കാലത്ത് വ്യവസായ മന്ത്രിയായിരുന്ന  പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ഇതാണ് കോൺഗ്രസിനെ അലട്ടുന്ന പ്രതിസന്ധി.


റോഷി അഗസ്റ്റിനെ പോലൊരു മന്ത്രിക്ക് പിണറായിയുടെ തീരുമാനം അനുസരിക്കുക മാത്രമേ നിർവാഹമുള്ളു. മന്ത്രി റോഷി എന്നും പിണറായിയുടെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നയാളാണ്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാകട്ടെ സർക്കാരിന്റെ ഇത്തരം നയപരമായ വിഷയങ്ങളിൽ ഇടപെടാറില്ല. ജലവകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ച വിവരം തന്നെ മന്ത്രി റോഷി അറിയണമെന്നില്ല. സി പി ഐ ഭരിക്കുന്ന വകുപ്പുകളിൽ പോലും മുഖ്യമന്ത്രി സ്വതന്ത്രമായി ഇടപെടാറുണ്ട്. ഇത് പലപ്പോഴും തർക്കങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ ബിനോയ് വിശ്യത്തെ പോലൊരു മിതവാദി ഒടുവിൽ പിണറായിയുമായി സമരസപ്പെടും.അതാണ് കീഴ് വഴക്കം. 


ജലവകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. സെക്രട്ടറി സി പി എമ്മിന്റെ സെക്രട്ടറിയറ്റിലെ ഉന്നത നേതാവാണ്. സി പി എം നേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹം പുലർത്തുന്നുമുണ്ട്.ഒരിക്കൽ വ്യക്തിപരമായ ഒരു വിവാദം പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ച് ഉയർന്നെങ്കിലും ജല വിഭവമന്ത്രിക്ക് ഒരു നടപടിയും സ്വീകരിക്കാനായില്ല. അതിനാൽ ജലവിഭവ മന്ത്രാലയത്തിൽ നടക്കുന്ന കാര്യങ്ങൾ ആദ്യം മുഖ്യമന്ത്രി അറിയും. മന്ത്രി റബർസ്റ്റാമ്പായി തുടരും. 


 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നത്  (54 minutes ago)

രോഗമുള്ളവര്‍ ഭക്ഷണ ശാലകളില്‍ ജോലിചെയ്യാന്‍ പാടില്ല  (1 hour ago)

മുനിസിപ്പല്‍ ഓഫീസിന് മുന്നിലൂടെ ശക്തന്‍ സ്റ്റാന്റിലേക്ക് പോകുന്ന വഴിയിലാണ് അപകടം  (1 hour ago)

കേരളത്തിലും കൊവിഡ് കേസുകളില്‍ വര്‍ദ്ധന  (2 hours ago)

പാമ്പിനെ പിടികൂടാന്‍ കരിങ്കല്‍ കെട്ട് പൊളിക്കുന്നതിനിടെ വാവാ സുരേഷിന് പരിക്കേറ്റു  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ഏകോപിപ്പിക്കുമെന്ന് മന്ത്രി  (3 hours ago)

അമേരിക്കന്‍ ഡോളറിന്റെ പാക്കേജ് തടയുകയാണ് പ്രധാന ലക്ഷ്യം  (3 hours ago)

RAIN ALERT മഴയും കൊടുങ്കാറ്റും:  (4 hours ago)

Pakistan ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി  (4 hours ago)

PINARAYI VIJAYAN മുഖം മിനുക്കാന്‍ പിണറായി വിജയന്റെ നീക്കം.  (4 hours ago)

IndiGo flight ജീവൻ വെച്ച് കളിച്ച് പാകിസ്ഥാൻ!  (5 hours ago)

എല്ലാ തെണ്ടികൾക്കും ഈ അവസ്ഥ, പച്ചവീട്ടിൽ പ്രശ്നനേഷ് കുടുങ്ങി ജാമ്യമില്ലാ വകുപ്പ്  (5 hours ago)

മുന്നണിയിലെ മൂന്നാമനെ കീറിയൊട്ടിച്ച് പിണറായി .. റോഷിയുടെ ഉത്തരവ് കീറി കൊട്ടയിലിട്ടു ...  (6 hours ago)

. കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവേ കുളത്തില്‍ ...  (6 hours ago)

ടീമില്‍ ഇടംപിടിച്ച് മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍.  (7 hours ago)

Malayali Vartha Recommends