ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ മാറ്റിവച്ചു...

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ മാറ്റിവച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. ഇന്ന് നടത്താനിരുന്ന പ്രിയങ്കയുടെ പ്രചാരണ പരിപാടി ഞായറാഴ്ചയിലേക്കാണ് മാറ്റിയത്.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി നിലമ്പൂരില്‍ എത്താനിരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. നിലമ്പൂര്‍ മണ്ഡലം കൂടി ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയാണ് പ്രിയങ്ക. ഇതേസമയം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും സി പി എം സെക്രട്ടേറിയറ്റംഗവുമായ എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ മൂന്ന് ദിവസം നിലമ്പൂരിലുണ്ടാകും.
13ന് ചുങ്കത്തറ, മുത്തേടം പഞ്ചായത്തുകളിലും 14 ന് വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലും 15 ന് പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുക. നിലമ്പൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചയാത്തുകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha