നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍...

നിക്ഷേപകരില്‍ നിന്നും ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് കൈപ്പറ്റിയ പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. ബാലരാമപുരം പോസ്റ്റോഫീസ് മുഖേന പ്രവര്‍ത്തിക്കുന്ന ഡി. അംബിക, പൂവാര്‍ പോസ്റ്റോഫീസ് മുഖേന പ്രവര്‍ത്തിക്കുന്ന ജെ. ജയകുമാരി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ഏജന്‍സി പ്രവര്‍ത്തനം തൃപ്തികരമല്ലാത്തതിനാലും ഏജന്‍സി ചട്ടപ്രകാരം നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ മാസത്തവണകള്‍ ഒടുക്കാത്തതിനാലും നിരവധി തവണ താക്കീത് നല്‍കിയിട്ടും വീഴ്ച ആവര്‍ത്തിക്കുന്നതിനാലുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ .
ഈ ഏജന്റുമാര്‍ മുഖേന പോസ്റ്റോഫീസില്‍ ആര്‍ഡി നിക്ഷേപം നടത്തി വരുന്ന മുഴുവന്‍ നിക്ഷേപകരും അതാത് പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതാണ്. പരാതിയുള്ളവര്‍ പാറശാല ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടണം. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ പണമിടപാടും ഈ മഹിളാപ്രധാന്‍ ഏജന്റുമാരുമായി നടത്താന്‍ പാടില്ലായെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
മാത്രവുമല്ല മഹിളാപ്രധാന്‍ ഏജന്റുമാരുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha