പൊന്മുടിയില്‍ വീണ്ടും പുലിയിറങ്ങി.... നാട്ടുകാര്‍ ഭീതിയില്‍.

ഭീതിയോടെ നാട്ടുകാര്‍.... പൊന്മുടിയില്‍ വീണ്ടും പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. തുടര്‍ച്ചയായ രണ്ട് ദിവസമാണ് പൊന്മുടിയില്‍ പുലിയിറങ്ങി ഭീതി പരത്തിയത്. തോട്ടം തൊഴിലാളികളും നാട്ടുകാരും വളര്‍ത്തുന്ന നായ്ക്കളെ പുലി കൊന്നു തിന്നുന്നു. പുലിയുടെ ഇഷ്ടഭക്ഷണം കൂടിയാണ് നായ്ക്കള്‍
കഴിഞ്ഞ ദിവസം രാത്രിയില്‍ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ചുമുറി ലെയ്‌നില്‍ ജസ്റ്റിന്‍ വളര്‍ത്തിയിരുന്ന ജര്‍മ്മന്‍ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയെ പുലി കൊന്നുതിന്നിരുന്നു. ഷെഡിന്റെ ഡോര്‍ തകര്‍ത്താണ് പുലി നായയെ പിടികൂടിയത്. നായയെ പിടികൂടികൊണ്ടുപോകുന്നത് ജസ്റ്റിന്‍ കണ്ടിരുന്നു.നേരത്തേ ചീനിമുക്ക് ലെയ്‌നില്‍ രാജേന്ദ്രന്റെ വളര്‍ത്തുനായയെയും പുലി പിടികൂടിയിരുന്നു. പുലിയിറങ്ങിയ വിവരം വനപാലകരെ അറിയിച്ചതിനെ തുടര്‍ന്ന് വനപാലക സംഘമെത്തി പൊന്മുടി മേഖല മുഴുവന്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍േ കഴി്ഞ്ഞില്ല.
പുലി ഇറങ്ങിയതോടെ രാത്രിയില്‍ ആരും ഇപ്പോള്‍ പുറത്തിറങ്ങാറില്ല. അതേസമയം പുലിയിറങ്ങി ഭീതിപരത്തിയിട്ടും വനപാലകര്‍ നിസംഗത പുലര്‍ത്തുന്നതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പുലിയെ പിടികൂടാനായി അടിയന്തരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്. നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊന്മുടി നിവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് വ്യക്തമാക്കി വനം വകുപ്പ്.
https://www.facebook.com/Malayalivartha