Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

അന്യന്റെ സ്വകാര്യതയിൽ കടന്നു കയറിയതിന്റെ പേരിൽ ഒരു ജീവനെടുക്കാൻ പ്രേരിപ്പിച്ച ദുഷിച്ചു നാറിയ മത സദാചാര പോലീസിങ് കണ്ടിട്ട് ഒരു മാനവികതാവാദിക്കും കണ്ണീർ വന്നില്ല. തുറന്നടിച്ച് അഞ്‌ജു പാർവതി പ്രഭീഷ്

20 JUNE 2025 04:16 PM IST
മലയാളി വാര്‍ത്ത

അന്യന്റെ സ്വകാര്യതയിൽ കടന്നു കയറിയതിന്റെ പേരിൽ ഒരു ജീവനെടുക്കാൻ പ്രേരിപ്പിച്ച ദുഷിച്ചു നാറിയ മത സദാചാര പോലീസിങ് കണ്ടിട്ട് ഒരു മാനവികതാവാദിക്കും കണ്ണീർ വന്നില്ല. തുറന്നടിച്ച് അഞ്‌ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- 

പ്രഫുദ്ധത കൂടിയ നാട്ടിൽ, സ്ത്രീസുരക്ഷയ്ക്കും തുല്യ നീതിക്കും ഉള്ള ഇഷ്ടിക ചുട്ട് എടുക്കാൻ ആഹ്വാനം നല്കിയ ഡബിൾ ചങ്ക് പിറന്ത പോരാട്ടഭൂമികയിൽ നടന്ന സംഭവം ആയത് കൊണ്ട് കുരയ്ക്കാൻ മറന്നു പോയ സാംസ്കാരിക ശ്വാനന്മാർ. ആരും തെറ്റിദ്ധരിക്കരുത്, പരന്ന വായനക്കാരന് വേണ്ടി പൂമൂടൽ നടത്തിയതിന്റെ, അതിന്റെ പേരിൽ എറിഞ്ഞു കിട്ടിയ എല്ലിൻ കഷണങ്ങൾ ആവോളം അകത്താക്കിയതിന്റെ ക്ഷീണത്തിൽ മയങ്ങുകയാണ്.

എങ്ങും നിശബ്ദതയാണ്. അന്യന്റെ സ്വകാര്യതയിൽ കടന്നു കയറിയതിന്റെ പേരിൽ ഒരു ജീവനെടുക്കാൻ പ്രേരിപ്പിച്ച ദുഷിച്ചു നാറിയ മത സദാചാര പോലീസിങ് കണ്ടിട്ട് ഒരു മാനവികതാവാദിക്കും കണ്ണീർ വന്നില്ല. ഒരൊറ്റ വട്ടപ്പൊട്ടിസ്റ്റി ന്റെയും രക്തം തിളച്ചില്ല. ഒരൊറ്റ ലിബറൽ പൂമരന്മാർക്കും നാവ് പൊന്തിയിട്ടില്ല. സംഭവം അങ്ങ് ഉത്തരേന്ത്യയിൽ ആയിരുന്നുവെങ്കിൽ എല്ലാരും നിരന്നു നിന്ന് ഉറക്കെ കുരച്ചേനെ.

നടുറോഡിൽ നിന്ന് സംസാരിച്ച മഹാ പാതകത്തിന് അഞ്ച് മണിക്കൂറോളം ഒരു യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്തത് മോറൽ പോലീസിങ് അല്ലത്രേ. അതിന് കാരണം ചെയ്തവന്മാരുടെ സംഘടന യോട് ഉള്ള വിധേയത്വം. അതിന്മേൽ തൊട്ട് കളിച്ചാൽ കടന്നൽക്കൂട് ഇളകും പോലെ മതവാദികൾ ഇളകി ഊപ്പാട് വരുത്തും എന്നറിയാം. ഒപ്പം വോട്ട് ബാങ്ക് എന്ന അമേദ്യത്തിന് മുന്നിൽ വട്ടമിട്ടു പറക്കുന്ന മണിയനീച്ചകൾക്ക് അതിന്മേൽ കയറി കളിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്തും അറിയാം.

അഞ്ചര മണിക്കൂർ യുവാവിനെ വിചാരണ ചെയ്ത മതസംഘം അയാളുടെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചത് ഫാസിസം അല്ല. നിയമം കയ്യിലെടുക്കാൻ നിനക്കൊകെ ആര് അധികാരം തന്നെടേയ് എന്ന് എഴുതി പോയാൽ ജോസഫ് മാഷിന്റെ വിധി ഉണ്ടാവുമോ എന്ന പേടിയാണ് സകലമാന ഇടത് പേനയുന്തികൾക്കും എന്നതാണ് സത്യം.

പണ്ട് ഏതോ ഡൗൺ ടൌൺ ഐസ് ക്രീം പാർലറിൽ ആരാണ്ട് പരസ്യമായി ഉമ്മ വച്ചത് ചോദ്യം ചെയ്തതിന് ആ പാർലർ അടിച്ച് പൊളിച്ചു ശേഷം സെക്സുൽ ലിബർട്ടി വേണമെന്ന് പറഞ്ഞു തെരുവ് നീളെ ചുംബന സമരത്തിന് ആഹ്വാനം ചെയ്ത നാടാണിത്. ഇപ്പോൾ ഇതാ ഒരു സ്ത്രീ സുഹൃത്തിനോട് ഒന്ന് സംസാരിച്ചതിന്റെ പേരിൽ നടു റോഡിൽ അപമാനിക്കപ്പെട്ടിട്ട്, അതിന്റെ പേരിൽ അവർ ജീവനൊടുക്കിയിട്ട്, ഒരു യുവാവിനെ അഞ്ചര മണിക്കൂറോളം വിചാരണ ചെയ്ത് പതം വരുത്തിയിട്ട് അതേ കുറിച്ച് രണ്ടക്ഷരം കുറിക്കാൻ ഒരു

സാംസ്കാരിക കുഴലൂത്ത് പേനയുന്തി കൾക്കും സമയമില്ല. ഒരു സ്ത്രീ സുഹൃത്തിനോട് റോഡിൽ നിന്ന് സംസാരിച്ചാൽ സ്വന്തം വീട്ടുകാർക്ക് ഇല്ലാത്ത വേവലാതി നിനക്കൊക്കെ എന്തിനെടേയ് മതം തീനികളെ എന്ന് ചോദിക്കാൻ ശേഷിയില്ലാത്ത അടിമകൾ അത്‌ കൊണ്ട് തന്നെ ഉറക്കം നടിച്ച് പൂമരചോടുകളിൽ വിശ്രമിക്കുകയാണ്.

NB : സംഭവം നടന്നത് കൊങ്ങി കോട്ടയായ, എങ്ങും RSS ഫീകരന്മാർ ഉള്ള പിണറായിയിൽ ആണല്ലോ. അവിടെ ഡിഫി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനൊന്ന് സംഭവിക്കുകേ ഇല്ലായിരുന്നു എന്ന ക്യാപ്‌സ്യൂൾ റെഡിയായോ ഉത്തമാ???

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (10 minutes ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (24 minutes ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (42 minutes ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (52 minutes ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (1 hour ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (1 hour ago)

ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (2 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (2 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (2 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (3 hours ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (3 hours ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (4 hours ago)

Malayali Vartha Recommends