കുട്ടികള്‍ ഒരു കാര്യവും തെറ്റായി മനസിലാക്കാന്‍ പാടില്ല

ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠ പുസ്തകത്തിലെ രണ്ടാം വോള്യത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ജനാധിപത്യ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങളാണെന്നും കുട്ടികള്‍ ഒരു കാര്യവും തെറ്റായി മനസിലാക്കാന്‍ പാടില്ല എന്നും ഈ തീരുമാനം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കുട്ടികളോട് ഭാരതാംബയെ പൂജിക്കണം സ്മരിക്കണം എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ കാര്യമായതിനാല്‍ ആ പ്രസംഗം ഗവര്‍ണര്‍ പിന്‍വലിക്കണം. ഈ അവസരത്തില്‍ കുട്ടികള്‍ ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് പഠിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. അടുത്ത വര്‍ഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഭാരതാംബ ചിത്രം ഔദ്യോഗിക പരിപാടിയ്ക്ക് ഉപയോഗിച്ച ഗവര്‍ണര്‍ക്ക് നേരെ മന്ത്രി കനത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇന്നലെ രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പരിപാടിയില്‍ കുട്ടികളോട് ഭാരതാബയെ പൂജിക്കണമെന്ന് ഗവര്‍ണര്‍ പ്രസംഗത്തിലൂടെ പറഞ്ഞത്. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ലജ്ജിക്കുന്ന കാലം വിദൂരമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയില്‍ അറിവിന്റെയും ആശയവിനിമയത്തിന്റെയും പ്രധാന ഉപാധിയാണ്. അത് രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ.
എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷകള്‍ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭാഷാ വൈവിധ്യം നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha