Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ.. വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്..രഹസ്യമായി നടത്തിയ നീക്കം..

20 JUNE 2025 04:41 PM IST
മലയാളി വാര്‍ത്ത

ശിക്ഷ നടപടികൾ വളരെ കർശനമായ രാജ്യമാണ് സൗദി. പലപ്പോഴും പല വിമർശനങ്ങളും രാജ്യത്തെ നിയമനടപടികൾക്ക് എതിരെ കേൾക്കാറുണ്ട് . ഇപ്പോൾ സോഷ്യല്‍മീഡിയ കാലത്ത് ഒരു ട്വീറ്റ് ഇട്ടതിന്റെ പേരില്‍ 7 വര്‍ഷത്തോളം കഠിനതടവും പീഡനങ്ങളും നേരിട്ട് ഒടുവില്‍ വധശിക്ഷയ്ക്ക് വിധേയനാകേണ്ടി വന്ന മാധ്യമപ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു.അന്താരാഷ്്ട്ര തലത്തില്‍ നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

തുര്‍ക്കി അല്‍ ജസര്‍ എക്‌സ് അക്കൗണ്ടുവഴി സൗദി രാജകുടുംബത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ചിരുന്നുവെന്നും തീവ്രവാദികളെയും ഭീകരവാദ ഗ്രൂപ്പുകളെയും കുറിച്ച് പോസ്റ്റ് ചെയ്തിരുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.വധശിക്ഷയ്ക്ക് പിന്നാലെ വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്. സൗദി അറേബ്യയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്താല്‍ ശിക്ഷ മരണമാണ് എന്നാണ് തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷ തെളിയിക്കുന്നതെന്ന്

 

അന്താരാഷ്ട വധശിക്ഷ വിരുദ്ധ അഭിഭാഷക ഗ്രൂപ്പായ റിപ്രൈവിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വിഭാഗം മേധാവി ജീദ് ബന്യൂസി പറഞ്ഞു. 'മാധ്യമപ്രവര്‍ത്തനം എന്ന കുറ്റകൃത്യം' ചെയ്തതിനാണ് അല്‍ ജാസറിനെ പൂര്‍ണമായും രഹസ്യമായി വിചാരണ ചെയ്ത് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷയെ അപലപിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായുളള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് പ്രോഗ്രാം ഡയറക്ടര്‍ കാര്‍ലോസ് മാര്‍ട്ടെനസ് ഡി ലാ സെര്‍ന രംഗത്തെത്തി. 2018-ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വാഷിംഗ്ടണ്‍ പോസ്റ്റ്

കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്ത് അതിനെതിരെ കടുത്ത പ്രതിഷേധം ഉയരാതിരുന്നതു കൊണ്ടാണ് രാജ്യത്ത് ഇപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നടപടികളുണ്ടാകുന്നത്. ജമാല്‍ ഖഷോഗിയ്ക്ക് നീതി ലഭ്യമാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് തുടരാനുളള ധൈര്യം നല്‍കുക കൂടിയാണ് ചെയ്തത്'- കാര്‍ലോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (39 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (49 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends