ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പ്... സൂപ്പര്‍താരം ക്ലബ് ലയണല്‍ മെസി ഗോളില്‍ ഇന്റര്‍ മയാമിയ്ക്ക് ജയം...

ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ സൂപ്പര്‍താരം ക്ലബ് ലയണല്‍ മെസി ഗോളില്‍ ഇന്റര്‍ മയാമിയ്ക്ക് ജയം. പോര്‍ച്ചുഗല്‍ ക്ലബ് പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മയാമി വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്.
തുടക്കത്തില്‍ തന്നെ പോര്‍ട്ടോ ഗോള്‍ നേടി. എട്ടാം മിനിറ്റില്‍ ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി സാമു അഗെഹോവ വലയിലെത്തിക്കുകയായിരുന്നു.
ഗോള്‍ തിരിച്ചടിക്കാനായി മയാമി ശ്രമം നടത്തിയെങ്കിലും ആദ്യപകുതിയില്‍ പോര്‍ട്ടോയ്ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളടിച്ച് മയാമി കളിയിലേക്ക് തിരിച്ചെത്തി. 47-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയ മയാമിക്കായി സമനില നേടി. ഏഴ് മിനിറ്റിനുള്ളില്‍ മനോഹരമായ ഫ്രീകിക്കിലൂടെ മെസി ടീമിന്റെ വിജയഗോള്‍ കണ്ടെത്തി. പോസ്റ്റിന് പുറത്ത് ലഭിച്ച കിക്ക് മെസി അനായാസം വലയിലെത്തിക്കുകയായിരുന്നു. മയാമിക്കായി മെസിയുടെ ഗോള്‍ നേട്ടം 50 ആയി.
മയാമിക്കായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി. 61 മത്സരങ്ങളില്‍ നിന്നാണ് മെസി ടീമിനായി വേണ്ടി 50 ഗോളുകളാണ് കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha